അല്‍ഫോണ്‍സ് ചിത്രത്തില്‍ നായകന്‍ കാളിദാസ് ജയറാം

നേരം, പ്രേമം എന്നീ സൂപ്പര്‍ഹിറ്റ് സിനിമകളുടെ സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്റെ പുതിയ സിനിമയില്‍ നായകനാകുന്നത് കാളിദാസ് ജയറാം എന്ന് വാര്‍ത്തകള്‍. തമിഴിലാണ് തന്റെ പുതിയ പുതിയ ചിത്രമെന്ന് നേരത്തെ തന്നെ അള്‍ഫോണ്‍സ് അറിയിച്ചിരുന്നു.

സംഗീതം ഇതിവൃത്തമാക്കിയുള്ള സിനിമയായിരിക്കും ഇത്. രണ്ട് മാസത്തിനുള്ളില്‍ ചിത്രീകരണം ആരംഭിക്കും. മുന്‍ ചിത്രങ്ങളായ പ്രേമം നേരം എന്നിവയില്‍ നിന്ന് തികച്ചും വ്യത്യസ്തമായിരിക്കും ഈ ചിത്രമെന്നാണ് അല്‍ഫോണ്‍സിന്റെ വാഗ്ദാനം.

2000 -ത്തില്‍ ‘കൊച്ചു കൊച്ചു സന്തോഷ’ങ്ങളിലൂടെ അഭിനയലോകത്തേയ്ക്ക് പ്രവേശിച്ച കാളിദാസ് ജയറാം 2003-ല്‍ ‘എന്റെ വീട് അപ്പുവിന്റേയും’ എന്ന ചിത്രത്തിലൂടെ ദേശീയപുരസ്‌ക്കാര ജേതാവുമായി. ‘മീന്‍ കുഴമ്പും മണ്‍പാനയും’ എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റവും കുറിച്ചു. മലയാളചിത്രമായ ‘പൂമരം’ റിലീസിംഗിന് ഒരുങ്ങുന്നു.