നടിക്കെതിരായ ആക്രമണം ആസൂത്രിതമോ?? യുവാക്കള്‍ മാളില്‍ പ്രവേശിച്ചത് പേരുവിവരങ്ങള്‍ നല്‍കാതെ

    actress molestation in cochin

    കൊച്ചി: ഷോപ്പിംഗ് മാളില്‍വച്ച് യുവനടിയെ അപമാനിച്ച സംഭവത്തില്‍ പ്രതികള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കി പൊലീസ്. പ്രവേശന കവാടത്തില്‍ പേര് വിവരങ്ങള്‍ നല്‍കാതെയാണ് പ്രതികള്‍ മാളില്‍ പ്രവേശിച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായി.

    പ്രതികള്‍ വന്നതും, തിരിച്ച് പോയതും മെട്രോ റെയില്‍ വഴിയാണ്. മെട്രോയിലെ ദൃശ്യങ്ങള്‍ അന്വേഷണ സംഘം പരിശോധിച്ചു. നടിയുടെ അമ്മയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ഇന്നലെ മാളിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചിരുന്നു. എന്നാല്‍ പ്രതികള്‍ മാസ്‌ക് വച്ചിരുന്നതിനാല്‍ മുഖം വ്യക്തമായിരുന്നില്ല.

    ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഷോപ്പിംഗ് മാളില്‍വച്ച് അപമാനിക്കപ്പെട്ട വിവരം നടി വെളിപ്പെടുത്തിയത്. രണ്ട് ചെറുപ്പക്കാര്‍ അപമാനിക്കാന്‍ ശ്രമിച്ചെന്നും, ശരീരത്തില്‍ സ്പര്‍ശിച്ച ശേഷം ഇവര്‍ പിന്തുടര്‍ന്നെന്നുമാണ് നടിയുടെ ആരോപണം. കുടുംബത്തോടൊപ്പം ഷോപ്പിംഗ് മാളില്‍ എത്തിയപ്പോഴായിരുന്നു സംഭവം. തുടര്‍ന്ന് പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.

    സംഭവത്തെ വനിതാ കമ്മിഷന്‍ അദ്ധ്യക്ഷ എംസി ജോസഫൈന്‍ അപലപിച്ചിരുന്നു. സംഭവത്തില്‍ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. എംസി ജോസഫൈന്‍ ഇന്ന് രാവിലെ നടിയുടെ വസതിയിലെത്തി വിവരങ്ങള്‍ ശേഖരിക്കും