22 കിലോ കുറഞ്ഞ അനുഭവം പങ്കു വച്ച് മോഹന്‍ലാലിന്റെ മകള്‍

vismaya mohanlal slimming pics

നീണ്ട പരിശ്രമത്തിനൊടുവില്‍ ശരീരഭാരം കുറച്ച അനുഭവം പങ്കു വയ്ക്കുകയാണ് സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിന്റെ മകള്‍ വിസ്മയ മോഹന്‍ലാല്‍ (മായ മോഹന്‍ലാല്‍). തായ്ലന്‍ഡിലെ ഫിറ്റ് കോഹ് എന്ന ട്രെയിനിങ് സെന്ററിന്റെ സഹായത്താലാണ് ഇരുപത്തിയെട്ടുകാരിയായ  വിസ്മയ ശരീര ഭാരം കുറച്ചത്.

”ഫിറ്റ് കോഹ് തായ്ലന്‍ഡില്‍ ഞാന്‍ ചെലവഴിച്ച സമയത്തിന് നന്ദി പറയാന്‍ വാക്കുകളില്ല. മനോഹരമായ ആളുകള്‍ക്കൊപ്പമുള്ള ഒരു അത്ഭുതകരമായ അനുഭവമായിരുന്നു ഇത്. ഇവിടെ വരുമ്പോള്‍ എനിക്ക് എന്ത് പ്രതീക്ഷിക്കാനാവുമെന്ന് അറിയില്ലായിരുന്നു. ശരീരഭാരം കുറയ്ക്കാനും ആരോഗ്യത്തോടെയാവാനും ആഗ്രഹിച്ചും, പക്ഷേ അതിനായി ഒന്നും ചെയ്യാതെയും ഞാന്‍ കുറച്ച് വര്‍ഷങ്ങള്‍ ചിലവഴിച്ചിരുന്നു. കോണിപ്പടി കയറുമ്പോള്‍ എനിക്ക് അക്ഷരാര്‍ത്ഥത്തില്‍ ശ്വാസം വലിക്കാന്‍ ബുദ്ധിമുട്ട് വരുമായിരുന്നു. ഇപ്പോള്‍ ഇതാ ഈ ഞാന്‍ ഇവിടെയുണ്ട്, 22 കിലോ കുറഞ്ഞു, ശരിക്കും സുഖം തോന്നുന്നു,” വിസ്മയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

‘ഇത് വല്ലാത്തൊരു യാത്രയായിരുന്നു ഒരു സാഹസമായിരുന്നു.  ആദ്യമായി ‘മ്യു തായ്’ പരീക്ഷിക്കുന്നത് മുതല്‍ അതിമനോഹരമായ കുന്നുകള്‍ കയറുന്നത് വരെ, നിങ്ങള്‍ ഒരു പോസ്റ്റ്കാര്‍ഡിലാണെന്ന് തോന്നിപ്പിക്കുന്ന സൂര്യാസ്തമയ കാഴ്ചകള്‍ വരെ. ഇത് ചെയ്യുന്നതിന് ഇതിലും മികച്ച ഒരു സ്ഥലം എനിക്ക് കിട്ടില്ല…,”

”എന്റെ പരിശീലകന്‍ ടോണി ഇല്ലാതെ എനിക്ക് ഇതൊന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ല. മികച്ച പരിശീലകന്‍. ഓരോ ദിവസവും അദ്ദേഹത്തിന്റെ 100 ശതമാനം പരിശ്രമവും സമയവും എനിക്ക് നല്‍കുന്നതില്‍ നിന്ന് തുടങ്ങുന്നു. എല്ലായ്‌പ്പോഴും എന്റെ പിന്തുണച്ച് നില്‍ക്കുകയും എന്റെ ലക്ഷ്യങ്ങളെക്കുറിച്ച് ആത്മാര്‍ത്ഥമായി കരുതലുണ്ടാവുകയും ഓരോ ഘട്ടത്തിലും എന്നെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു,” വിസ്മയ പറഞ്ഞു.

‘പരിക്കുകള്‍ പറ്റിയപ്പോള്‍ എന്നെ സഹായിച്ചും മുന്നോട്ട് പോകാന്‍ എന്റെ തലച്ചോറിനെ മാറ്റിയെടുക്കാന്‍ പഠിപ്പിച്ചും കഠിനമാകുമ്പോള്‍ ഉപേക്ഷിക്കാതിരിക്കാന്‍ പ്രേരിപ്പിച്ചും അദ്ദേഹം കൂടെയുണ്ടായിരുന്നു. എനിക്ക് കഴിയില്ലെന്ന് സ്വയം തോന്നിയപ്പോള്‍ എനിക്ക് കഴിയുമെന്ന് അദ്ദേഹം എന്നെ കാണിച്ച എണ്ണമറ്റ സമയങ്ങളുണ്ട്.”

”അതെ, ഇത് ശരീരഭാരം കുറയ്ക്കുക എന്നതിലുപരിയായുള്ള കാര്യമാണ്. പുതിയ കുറേ കാര്യങ്ങള്‍ പരീക്ഷിച്ചു. ചില ആളുകളെ കണ്ടു അതിശയപ്പെട്ടു. എന്നെത്തന്നെ വിശ്വസിക്കാനും മുന്നോട്ട് നയിക്കാനും കഴിഞ്ഞു. ഒടുവില്‍ ഞാന്‍ അത് ചെയ്യുമെന്ന് പറയുന്നതില്‍ നിന്നും ഞാന്‍ അത് ചെയ്യുകയുമാണ്. ജീവിതം മാറിക്കൊണ്ടിരിക്കുകയാണെന്ന് ഞാന്‍ പറയും.”

”ഏറ്റവും മനോഹരമായ ദ്വീപിലെ മികച്ച ആളുകള്‍ക്ക് നടുവിലായിരുന്നു ഞാന്‍. അടുത്ത തവണ ഞാന്‍ തീര്‍ച്ചയായും മടങ്ങിവരും! ഒരു കോടി നന്ദി…’ വിസ്മയ.

Vismaya Mohanlal has reduced weight of 22 kgs after she has undergone a training session in an Island in Thailand.