നടിയെ അപമാനിച്ച കേസിലെ പ്രതികളെ വാഹനം തടഞ്ഞ് അറസ്റ്റ് ചെയ്തു: കുടുംബങ്ങളെ ഓര്‍ത്ത് മാപ്പു നല്‍കിയെന്ന് നടി

    actress molestation in cochin

    കൊച്ചി/മലപ്പുറം: കൊച്ചിയിലെ മാളില്‍ യുവനടിയെ അപമാനിച്ച കേസിലെ പ്രതികളെ, കീഴടങ്ങാന്‍ എത്തുന്നതിനിടെ പൊലീസ് വാഹനം തടഞ്ഞ് അറസ്റ്റ് ചെയ്തു. മലപ്പുറം കടന്നമണ്ണ വഴിക്കടവ് മാടശ്ശേരി മുഹമ്മദ് ആദില്‍(24), കരിമല ചെണ്ണേന്‍കുന്നന്‍ റംഷാദ്(24) എന്നിവരാണ് അറസ്റ്റിലായത്. മലപ്പുറത്തു നിന്നു കളമശേരി സ്റ്റേഷനിലേക്കുള്ള യാത്രാമധ്യേ കുസാറ്റ് ജംക്ഷനില്‍ വച്ച് ഞായറാഴ്ച രാത്രി 8.50നാണ് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്.

    തങ്ങള്‍ നിരപരാധികളാണെന്നും നടിയോട് മാപ്പ് ചോദിക്കുന്നെന്നും പറഞ്ഞുള്ള പ്രതികളുടെ വിഡിയോ സന്ദേശം ഇന്നലെ രാവിലെ ഇവര്‍ മാധ്യമങ്ങള്‍ക്കു കൈമാറിയിരുന്നു. പൊലീസിനു മുന്നിലെത്തി കീഴടങ്ങാന്‍ തയാറാണെന്നും ഇവര്‍ വ്യക്തമാക്കിയിരുന്നു. ഇതിനിടെ യുവാക്കളോട് ക്ഷമിച്ചിരിക്കുന്നതായി നടി ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ വ്യക്തമാക്കി. അതേസമയം, കേസ് രേഖാമൂലം പിന്‍വലിച്ചില്ലെങ്കില്‍ നടപടികളുമായി മുന്നോട്ടു പോകുമെന്നാണു പൊലീസ് നിലപാട്.

    ഇന്നലെ ഉച്ചയോടെ കളമശേരി ഇന്‍സ്‌പെക്ടറും സംഘവും കടന്നമണ്ണയിലെ ആദിലിന്റെ വീട്ടിലെത്തിയിരുന്നു. കരിമലയിലെ റംഷാദിന്റെ വീട്ടില്‍ മങ്കട സിഐയുടെ നേതൃത്വത്തിലും പൊലീസെത്തി.

    നടിയെ മനപൂര്‍വം അപമാനിക്കുകയോ പിന്തുടരുകയോ ചെയ്തില്ലെന്നാണു വിഡിയോ സന്ദേശത്തില്‍ പ്രതികള്‍ പറയുന്നത്. റംഷാദിന്റെ പിതാവിന്റെ പേരിലുള്ള കാറിന്റെ എസി തകരാര്‍ തീര്‍ക്കുന്നതിനു തൃശൂരിലെ വര്‍ക്ഷോപ്പിലെത്തി വാഹനം ഏല്‍പിച്ച ശേഷമാണു ജോലിക്കുള്ള അഭിമുഖത്തില്‍ പങ്കെടുക്കാന്‍ കൊച്ചിയിലേക്കു പോയതെന്നും ഇവര്‍ പറയുന്നു. അഭിമുഖത്തിനു ശേഷം മടക്ക ട്രെയിനിന്റെ സമയം ആകുന്നതുവരെ മാളില്‍ ചെലവഴിക്കുകയായിരുന്നെന്നും ഇവര്‍ പറയുന്നു.

    ‘ദുരുദ്ദേശ്യത്തോടെയല്ല മാളിലെത്തിയത്. അവിടെ വച്ചു നടിയെ കാണുകയും അടുത്തു പോയി സംസാരിക്കുകയും ചെയ്തു. നടിയാണെന്ന് ആദ്യം അറിഞ്ഞിരുന്നില്ല. മറ്റൊരു കുടുംബം നടിയോടൊപ്പം സെല്‍ഫി എടുക്കുന്നതു കണ്ടാണ് അടുത്തു ചെന്നു സംസാരിച്ചത്. തിരക്കിനിടെ നടിയെ അബദ്ധത്തില്‍ സ്പര്‍ശിച്ചോ എന്ന കാര്യം അറിയില്ല. എന്തെങ്കിലും തരത്തില്‍ മോശം പെരുമാറ്റം തങ്ങളില്‍ നിന്നുണ്ടായിട്ടുണ്ടെങ്കില്‍ മാപ്പു പറയാന്‍ തയാറാണ്’ – വിഡിയോ സന്ദേശത്തില്‍ പറയുന്നു.യുവാക്കള്‍ ഇരുവരും ഓട്ടമൊബീല്‍ കോഴ്‌സ് കഴിഞ്ഞ ശേഷം ജോലി അന്വേഷണത്തിലാണ്. രണ്ടു പേര്‍ക്കും ക്രിമിനല്‍ പശ്ചാത്തലമോ മറ്റു കേസുകളോ ഇല്ലെന്നു മങ്കട പൊലീസ് പറയുന്നു.

    വ്യാഴാഴ്ച കുടുംബത്തോടൊപ്പം മാളില്‍ ഷോപ്പിങ്ങിനെത്തിയപ്പോള്‍ ആള്‍ത്തിരക്കില്ലാത്തിടത്തു വച്ചു പ്രതികള്‍ മനപൂര്‍വം തന്റെ ശരീരത്തു സ്പര്‍ശിക്കുകയും പിന്തുടരുകയും ചെയ്‌തെന്നു നടി സമൂഹമാധ്യമത്തിലൂടെ വെളിപ്പെടുത്തിയതിനെത്തുടര്‍ന്നാണു പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.