ആൻസി ചെമ്മലക്കുഴിക്ക് നേഴ്സിംങ്ങിൽ ഡോക്ടറേറ്റ്.

അമേരിക്കയിലെ അറ്റ്ലാന്റാ ഹോളി ഫാമിലി ഇടവകാഗംമായ ആൻസി ചെമ്മലക്കുഴിയെ ഡിസംബര്‍ അഞ്ചിന് ഞായറാഴ്ച്ച കുർബാനക്കു ശേഷം വികാരി ഫാദർ ബോബൻ വട്ടപ്പുറത്തു അനുമോദിക്കുകയും ഫ്ലവർ കൊടുത്തു ആദരിക്കുകയും ചെയ്തു.  ആൻസിചേച്ചി മറ്റുള്ളവർക്ക്  ഒരു മാധൃകയാണെന്ന് അച്ചൻ പറഞ്ഞു. “എല്ലാ ദിവസവും പള്ളിയിൽ വന്നു കുർബാനയിൽ പങ്കെടുക്കാൻ ആൻസിചേച്ചി കാണിക്കുന്ന താൽപര്യം അഭിനന്ദനം അർഹിക്കുന്നതാണ്” എന്ന് അച്ചൻ പറഞ്ഞു. “ഹോളി ഫാമിലി പള്ളി ഇടവക ചെമ്മലക്കുഴയിൽ ഫാമിലിയോടൊപ്പം ഈ സന്തോഷത്തിൽ പങ്കു ചേരുന്നു” എന്ന് ബോബൻ അച്ചൻ കൂട്ടി ചേർത്തു.



ചിക്കാഗോയിലെ ചേമ്പർലിൻ യൂണിവേഴ്സിറ്റിയിൽ നിന്നും ആണ് ആൻസി ചെമ്മലക്കുഴി നേഴ്സിംഗിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയത്.  ഡിസംബര്‍ 4ന് നടന്ന ഗ്രാജുവേഷൻ പ്രോഗ്രാമിന് ഓൺലൈൻ കൂടിയാണ് ആൻസി പങ്കെടുത്തത്.  അന്നു വൈകുന്നേരം, അറ്റ്ലാന്റായിലെ ക്നായിത്തൊമ്മൻ ഹാളിൽ നടന്ന അനുമോദന ചടങ്ങിൽ ജോസ് കാപറമ്പിൽ അവതാരകൻ (Master of Ceremony) ആയിരുന്നു . ക്നാനായ കാത്തോലിക് അസോസിയേഷൻ ഓഫ് ജോർജിയയുടെ (കെ.സി.എ.ജി.)  പ്രസിഡന്റ്, ജാക്സൺ കുടിലിൽ മുഖ്യ പ്രേഭാഷണം നടത്തുകയും പൂചെണ്ടു കൊടുത്തു അനുമോദിക്കുകയും ചെയ്തു.  ആൻസിചേച്ചിയുടെ എളിമയും പ്രവർത്ഥനപാടവും എടുത്തുപറയേണ്ട ഒരു കാര്യമാണെന്ന് ജാക്സൺ തൻ്റെ പ്രസംഗംത്തിൽ പറഞ്ഞു. ചിരകാല സുഹൃത്തുക്കളായ ജെസി മാത്യു വേലിയാത്തും ആംഗ്‌നസ് ചാരുവേലും ആൻസിയെ അഭിനന്ദിച്ചു സംസാരിച്ചു. അറ്റ്ലാന്റാ ഹോളി ഫാമിലി പള്ളി കൈകാരന്മാരായ മാത്യു വേലിയാത്തും, മാത്യു കൂപ്പ്ളികാട്ടും അനുമോദന പ്രസംഗം നടത്തി. അറ്റ്ലാന്റയിലുള്ള ക്നാനായകാർക്ക് ആൻസിചേച്ചി എന്നും അഭിമാനമാണെന്നും, വരും തലമുറക്ക് ഒരു മാത്യകയാണെന്നും, ഹോളി ഫാമിലി ഇടവക വികാരി ഫാദർ ബോബൻ വട്ടപ്പുറത്തു അഭിനന്ദന പ്രസംഗംത്തിൽ പറഞ്ഞു.



ആൻസിചേച്ചി ഈ സമൂഹത്തിൽ ചെയ്തിട്ടുള്ള സേവനങ്ങൾ അനവധിയാണ്. ഇടവക വേദപാഠം ടീച്ചർ,  Director of Religious Education (D. R. E),  കെ.സി.എ.ജി.യുടെ സെക്രെട്ടറി എന്നിങ്ങനെ പല സ്ഥാനങ്ങളും വഹിച്ചിട്ടുള്ള ആളാണ് ആൻസിചേച്ചി എന്ന് ഹോളി ഫാമിലി ഇടവക PRO തോമസ് കല്ലടാന്തിയിൽ അനുമോദന പ്രസംഗംത്തിൽ പറഞ്ഞു. സമര്‍ത്ഥവും ആകര്‍ഷകവുമായ ഒരു പേഴ്സണാലിറ്റിയുടെ ഉടമയാണ് ആൻസി എന്ന് ഷാജൻ പൂവത്തുംമൂട്ടിൽ അഭിനന്ദന പ്രസംഗംത്തിൽ സൂചിപ്പിച്ചു. സന്തോഷ് ഉപ്പൂട്ടിൽ, മത്തച്ചൻ വാഴക്കാലയിൽ, ടോമി കൂട്ടക്കയത്തിൽ, ലൂക്കാച്ചൻ ചക്കാലപടവിൽ, ടോം ചെമ്മലക്കുഴി എന്നിവർ  അഭിനന്ദന പ്രസംഗം നടത്തി.



ഈ ഡോക്ടറേറ്റ് ദൈവത്തിന്റെ അനുഗ്രഹമാണെന്നും, എല്ലാ ദിവസവും ദിവ്യബലിയിൽ പങ്കെടുക്കുമ്പോൾ പഠനത്തിനുള്ള പ്രചോദനം ലഭിക്കുമായിരുന്നു എന്നും ആൻസി മറുപടി പ്രസംഗംത്തിൽ പറഞ്ഞു. ഭർത്താവായ സാബു ചെമ്മലക്കുഴിയുടെയും മക്കളുടെയും പ്രോത്സാഹനത്തിനും, പിൻതുണക്കും ഉള്ള നന്ദി ആൻസി ഈ അവസരത്തിൽ രേഖപെടുത്തി. സാബു ചെമ്മലക്കുഴി സദസ്സിൽ ഉള്ളവർക്കെല്ലാം ഈ ധന്യമായ പരിപാടിയിൽ പങ്കെടുത്തതിന് നന്ദി പറഞ്ഞു.



ഇന്ത്യൻ പട്ടാളത്തിൽ നേഴ്‌സായി സേവനം നടത്തിയിട്ടുള്ള ആൻസി ഇപ്പോൾ അറ്റ്ലാന്റായിലെ പട്ടാളത്തിൽ നിന്നും വിരമിച്ച ഭടന്മാരുടെ ഹോസ്പിറ്റിലിൽ (VA) ജോലി ചെയ്യുന്നു. അമേരിക്കയിൽ മികച്ച നേഴ്സ്സ്‌മാർക്കുള്ള ഡെയ്‌സി അവാർഡ് കിട്ടിയിട്ടുള്ള ആളാണ് ആൻസി ചെമ്മലക്കുഴി.



ഞീഴൂർ ഇൻഫന്റ് ജീസസ് പള്ളി ഇടവക ചെമ്മലക്കുഴി സാബു പീറ്ററിന്റെ ഭാര്യ ആൻസി (കുഞ്ഞുമോൾ), ജിം, ടോം, റോൺ എന്നിവരുടെ അമ്മയാണ്. ജെൻസിൻ ജിം ചെമ്മലക്കുഴി (ഇല്ലിക്കാട്ടിൽ) മരുമകളാണ്. കുറുമുള്ളൂർ സെന്റ്. സ്റ്റീഫൻസ് ഇടവക പാട്ടശേരിൽ പരേതരായ വി.എം. തോമസ് മറിയക്കുട്ടി ദമ്പതികളുടെ പുത്രിയാണ് ആൻസി.