ഇതൊരു വ്യത്യസ്തമായ കല്യാണാലോചന – ഇരട്ടകളെ ആവശ്യമുണ്ട്

കോട്ടയം – ഇരട്ട സഹോദരന്‍മാര്‍ക്ക് ഇരട്ട പെണ്‍കുട്ടികളെ ആവശ്യമുണ്ട്. പ്രായം അല്‍പം കടന്നുപോയി. പക്ഷേ, കല്യാണം കഴിക്കണമെന്ന വലിയ നിര്‍ബന്ധം ഇല്ല. തങ്ങളുടെ ജീവിത അവസ്ഥകളോട് പൊരുത്തപ്പെട്ട് പോകാന്‍ കഴിയുന്നവരെ മതിയെന്നാണ് ചിങ്ങവനം കുറിച്ച് സ്വദേശികളായ കെ.ജി. ബിജുകുമാറും, കെ.ജി. അജികുമാറും പറയുന്നത്.

ജനിച്ചതു മുതൽ ഒരിക്കൽപ്പോലും വേർപിരിഞ്ഞിട്ടില്ലാത്തവരും ഒരേ പാത്രത്തിൽ ഉണ്ട്  ഒരുമിച്ചുറങ്ങി  ഒരേ തോഴിൽ ചെയ്യുന്നവരുമായ ഇരട്ടസഹോദരൻമ്മാർ സമാന അഭിരുചിയുള്ള വധുക്കളെ തേടുന്നു. നാൽപ്പത്തഞ്ച് പിന്നിട്ട ഇരുവർക്കും കൃഷിയാണ്  ഉപജീവനമാർഗം.

വീടിനും പരിസര പ്രദേശങ്ങളിലുമുള്ള സ്ഥലം പാട്ടത്തിനെടുത്ത് പച്ചക്കറി കൃഷി ചെയ്യുന്നു. ജൈവകൃഷിരീതിയാണ് ഇവര്‍ പിന്തുടരുന്നത് . പച്ചക്കറി വിറ്റുകിട്ടുന്ന തുക കൊണ്ടാണ് നിത്യ ചിലവിന് വഴി കണ്ടെത്തുന്നത്.  അധികമായി വരുന്ന പച്ചക്കറി  സമീപത്തുള്ള സ്കൂളുകളിലെ കുട്ടികൾക്ക് ഉച്ചഭക്ഷണം വെക്കാൻ വേണ്ടി വെറുതെ നൽകുന്നു. പരിമിതമായ വിഭവങ്ങൾ മാത്രം ജീവിക്കാൻ മതിയെന്നു കരുതുന്ന ബിജുകുമാറും അജികുമാറും നാളെയെക്കുറിച്ച്  അശങ്കപ്പെടാതെ സാമൂഹിക പ്രവർത്തങ്ങളിൽ ഏർപ്പെടുന്നു. എട്ടാം ക്ളാസ് വരെ പഠിച്ച ഇരട്ട സഹോദരങ്ങൾ പത്താം വയസ് മുതൽ കൃഷി രംഗത്താണ് .

മാതാപിതാക്കളായ ഗോവിന്ദനും പാറുവും  മരിച്ചിട്ട് കുറച്ച് വർഷങ്ങളായി. വേറെ സഹോദരങ്ങൾ ആരും ഇല്ലാത്ത ഇവര്‍ പരസ്പ്പരം താങ്ങും തണലുമായാണ് ജീവിക്കുന്നത് .  തങ്ങളുടെ കഥ കേട്ടറിഞ്ഞ്  സാഹചര്യങ്ങൾ മനസിലാക്കി ജീവിക്കാൻ തയ്യാറായ ഇരട്ടസഹോദരിമാർ എത്തുമെന്ന പ്രതീക്ഷയിലാണ് ഇരുവരും