അഹാന കൃഷ്ണ കോവിഡ് പോസിറ്റീവ്; താരം ഐസൊലേഷനില്‍

നടി അഹാന കൃഷ്ണ കോവിഡ് പോസിറ്റീവ്. കഴിഞ്ഞ കുറച്ചു നാളുകളായി സിനിമാ ചിത്രീകരണത്തിന്റെ തിരക്കിലായിരുന്നു താരം. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലാണ് അഹാന കോവിഡ് സ്ഥിരീകരിച്ച കാര്യം അറിയിച്ചത്
ഏതാനും ദിവസങ്ങള്‍ മുന്‍പ് കോവിഡ് സ്ഥിരീകരിച്ചു.

ഐസൊലേഷനിലാണ്. ഇപ്പോള്‍ തനിയെ ചിലവിടാന്‍ ലഭിച്ച സമയം ആസ്വദിക്കുകയാണ് എന്ന് അഹാന കുറിച്ചു  കഴിഞ്ഞ രണ്ട് ദിവസമായി തന്റെ ആരോഗ്യം മെച്ചപ്പെട്ടിട്ടുണ്ട്. ഉടന്‍ തന്നെ നെഗറ്റീവ് ആകുമെന്ന് പ്രതീക്ഷിക്കുന്നു. കാര്യങ്ങള്‍ ഏവരെയും ധരിപ്പിക്കുന്നതാണ് എന്നും അഹാന.
ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിക്കുന്ന നാലാമത്തെ സിനിമയില്‍ അഹാനയാണ് നായിക. ഈ സിനിമയുടെ ചിത്രീകരണം ഏതാനും നാളുകള്‍ മുന്‍പാണ് പൂര്‍ത്തിയായത്. ഷൈന്‍ ടോം ചാക്കോയാണ് നായകന്‍.