കുഞ്ഞിനെ ഉറക്കി മരുന്ന് വാങ്ങാനിറങ്ങിയ അമ്മ തിരിച്ചെത്തിയില്ല; അമ്മയെ കാത്ത് മൂന്നു കുഞ്ഞുങ്ങൾ

    കോഴിക്കോട്: കുഞ്ഞിനെ ഉറക്കി മരുന്ന് വാങ്ങാനിറങ്ങിയ യുവതി വീട്ടിൽ മടങ്ങിയെത്തിയില്ല. ഇതോടെ അമ്മയ്ക്കുവേണ്ടിയുള്ള കാത്തിരിപ്പിലാണ് മൂന്ന് പിഞ്ചുകുഞ്ഞുങ്ങള്‍. കോഴിക്കോട് അത്തോളി കൊടശ്ശേരി സ്വദേശി സൗമേഷിന്റെ ഭാര്യ ഷെഹനുല്‍ ഉസ്നയെയാണ് രണ്ടുമാസം മുന്‍പ് കാണാതായത്. ഒരു വയസുള്ള ആൺകുട്ടിയും  മൂന്നും അഞ്ചും വയസുള്ള രണ്ട് പെൺകുട്ടികളുമാണ് ഈ ദന്പതികൾക്കുള്ളത്. പിതാവ് സൗമേഷ് മാത്രമാണ് മൂന്ന് കു‍ഞ്ഞുങ്ങളുടെ ഇപ്പോഴത്തെ ഏക ആശ്രയം.

    ഒക്ടോബര്‍ 29ന് രാവിലെയാണ് പതിനൊന്ന് മാസം പ്രായമായ ഇളയ കുഞ്ഞിനെ ഉറക്കി കിടത്തി മരുന്ന് വാങ്ങാനിറങ്ങിയതാണ് ഷെഹനുല്‍. പിന്നെ വീട്ടിലേക്ക് മടങ്ങിയെത്തിയിട്ടില്ല.

    സൗമേഷ്-ഷെഹനുല്‍ ദമ്പതികൾ ആറുവര്‍ഷം മുന്‍പാണ് വിവാഹിതരായത്. പൊലീസിൽ പരാതി നൽയെങ്കിലും അന്വേഷണത്തിൽ ഒരു വിവരവും ലഭിച്ചിട്ടില്ലെന്നാണ് വിശദീകരണം.