ഇപ്പോഴാണ് സൂര്യന്‍ ഉദിച്ചത്’; പുതുവര്‍ഷത്തെ വരവേറ്റ് പ്രധാനമന്ത്രിയുടെ കവിത

    ഇപ്പോഴാണ് സൂര്യന്‍ ഉദിച്ചത്’; പുതുവര്‍ഷത്തെ വരവേറ്റ് പ്രധാനമന്ത്രിയുടെ കവിത

    ന്യൂഡല്‍ഹി: പുതുവര്‍ഷത്തെ വരവേറ്റ് ട്വിറ്ററിൽ പ്രധാനമന്ത്രി നരേന്ദ്രമോദി രചിച്ച് ആലപിച്ച കവിത പങ്കുവെച്ച് കേന്ദ്രസര്‍ക്കാര്‍. അബി തോ സൂരജ് ഉഗ ഹെ (ഇപ്പോഴാണ് സൂര്യന്‍ ഉദിച്ചത്’) എന്ന തലക്കെട്ടിലുള്ള വീഡിയോ ആണ് കേന്ദ്രസര്‍ക്കാര്‍ ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുന്നത്.

    പ്രചോദിപ്പിക്കുന്ന കവിത എന്നു വിശേഷണത്തോടെയാണ് കവിത ട്വിറ്റർ ഹാൻഡിലിൽ പങ്കുവച്ചിരിക്കുന്നത്. നരേന്ദ്ര മോദി, സൈനികർ, ആരോഗ്യ പ്രവർത്തകർ, കര്‍ഷകർ എന്നിവരാണ് കവിതയുടെ ദൃശ്യങ്ങളിലുള്ളത്. 1.37 മിനുട്ട് ദൈര്‍ഘ്യമുള്ളതാണ് വീഡിയോ.

    Let’s start our first day of the new year with a mesmerizing and motivating poem ‘Abhi toh Suraj Uga hai’, written by our beloved PM @narendramodi@PIB_India @MIB_India @PMOIndia pic.twitter.com/9ajaqAX76w

    — MyGovIndia (@mygovindia) January 1, 2021

    രാജ്യത്തിന് പുതുവർഷ ആശംസകൾ അറിയിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. ഈ വർഷം എല്ലാവർക്കും ആരോഗ്യവും ആനന്ദവും സമൃദ്ധിയും ലഭിക്കട്ടെയെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. നഗരപ്രദേശങ്ങളിലെ വികസനം ലക്ഷ്യമിട്ട് 2021 ലെ ആദ്യ ദിവസം തന്നെ ഒരു പദ്ധതിയുടെ ഭാഗമാകുമെന്നു പ്രധാനമന്ത്രി നേരത്തേ പറഞ്ഞിരുന്നു. ലൈറ്റ് ഹൗസ് പദ്ധതികളുടെ ഭാഗമായി രാജ്യത്തെ ആറു നഗരങ്ങളിൽ ഭവന നിര്‍മാണ പദ്ധതികള്‍ക്കും ഇന്ന് തുടക്കമാകും.