പക്ഷിപ്പനി സ്ഥിരീകരിച്ചു

    തിരുവനന്തപുരം: സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു. ആലപ്പുഴയിലും കോട്ടയത്തുമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. താറാവുകളുടെ 8 സാംപിളുകൾ ഭോപ്പാലിൽ പരിശോധിച്ചതിൽ അഞ്ചെണ്ണത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചുവെന്ന് മൃഗസംരക്ഷണവകുപ്പ് മന്ത്രി കെ രാജു അറിയിച്ചു. ഇന്നലെയാണ് പരിശോധന റിപ്പോർട്ട് സമർപ്പിച്ചത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു.താറാവുകൾ ചത്ത പരിധിയിലുള്ള ഒരു കിലോമീറ്ററിനുള്ളിൽ വരുന്ന പക്ഷികളെ നശിപ്പിക്കാൻ തീരുമാനം. അലങ്കാര പക്ഷികൾ, വളർത്തു പക്ഷികൾ ഉൾപ്പെടെ ഇതിൽ വരും.  കർഷകർക്ക് സംഭവിച്ച നഷ്ടപരിഹാരം മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.

    ആലപ്പുഴ കുട്ടൻ നാടൻ മേഖലയിലും കോട്ടയത്ത് നീണ്ടൂരുമാണ് H5N8 എന്ന  രോഗം സ്ഥിരീകരിച്ചതെന്ന് മന്ത്രി കെ.രാജു അറിയിച്ചു. ഈ പ്രദേശങ്ങളിൽ കൂട്ടത്തോടെ താറാവുകൾ ചത്തിരുന്നു. ഇതേ തുടർന്നാണ് ഭോപ്പാൽ ലാബിലേക്ക് അയച്ച് പരിശോധന നടത്തിയത്. എട്ട് സാമ്പിളുകളിൽ അഞ്ച് എണ്ണത്തിൽ രോഗം സ്ഥിരീകരിച്ചു.