താരത്തിനും കമ്പനിയ്ക്കും പിഴ

തൃശ്ശൂർ: ഉപഭോക്താവിന്‍റെ പരാതിയിൽ എണ്ണ കമ്പനിക്കും പരസ്യത്തിൽ അഭിനയിച്ച താരത്തിനുമടക്കം പിഴയിട്ട് ഉപഭോക്ത്യ കോടതി. വൈലത്തൂര്‍ സ്വദേശി ഫ്രാന്‍സിസ് വടക്കന്‍ നൽകിയ പരാതിയിലാണ് നടൻ അനൂപ് മേനോന്‍, ധാത്രി ആയുര്‍വേദ പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍, ഡീലറായ മെഡിക്കൽ ഷോപ്പ് ഉടമ എന്നിവർക്ക് കോടതി പിഴ ശിക്ഷ വിധിച്ചത്. . ധാത്രിയും അനൂപ് മേനോനും പതിനായിരം രൂപ വീതം പിഴ അടയ്ക്കണം. ഉല്‍പ്പന്നം വിറ്റ വൈലത്തൂരിലെ എ വണ്‍ മെഡിക്കല്‍സ് ഉടമയ്ക്ക് മൂവായിരം രൂപയാണ് പിഴ വിധിച്ചത്.

ഉത്പ്പന്നത്തിന്റെ ഗുണനിലവാരം ബോധ്യമാകാതെ പരസ്യത്തില്‍ അഭിനയിച്ചെന്നാണ് അനൂപ് മേനോനെതിരായ കുറ്റം.