ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കരിയിലക്കൂട്ടത്തിനിടയിൽ

കൊല്ലം കല്ലുവാതുക്കലില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഊഴായിക്കോട് ക്ഷേത്രത്തിന് സമീപം രണ്ടുദിവസം പ്രായമുള്ള കുഞ്ഞിനെയാണ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ക്ഷേത്രത്തിന് സമീപമുള്ള വീട്ടുപറമ്പില്‍ കരിയില കൂട്ടത്തിനിടയില്‍ നിന്നാണ് കുഞ്ഞിനെ കണ്ടെത്തിയത്.കുഞ്ഞിന് ചെറിയ രീതിയിലുള്ള ശ്വാസതടസ്സമുണ്ടതിനെ തുടര്‍ന്ന് ഐസിയുവിലാക്കി. ആശങ്കപ്പെടാനുള്ള സാചര്യമില്ലെന്നും പാരിപ്പള്ളി മെഡിക്കല്‍ കോളേജ് അധികൃതർ അറിയിച്ചു. ഉറുമ്പരിക്കാനും തുടങ്ങിയിരുന്നുവെന്നും പ്രദേശവാസികള്‍ പറയുന്നു.