പാലക്കാട് ഗാന്ധി പ്രതിമയില്‍ ബിജെപിയുടെ കൊടി കെട്ടിയ സംഭവം; പ്രതി പിടിയില്‍v

    പാലക്കാട്: നഗരസഭ ഓഫീസ് വളപ്പിലെ ഗാന്ധിപ്രതിമയില്‍ ബിജെപി കൊടി കെട്ടിയ സംഭവത്തില്‍ പ്രതിയായയാള്‍ അറസ്റ്റിലായി. പാലക്കാട് തിരുനെല്ലായി സ്വദേശിയായാണ് പിടിയിലായത്. ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നും പൊലീസ് അറിയിച്ചു. ജില്ലാ ആശുപത്രിയുടെ മുന്നിലുണ്ടായിരുന്ന ബിജെപിയുടെ കൊടിയാണ് പ്രതിമയില്‍ കെട്ടിവച്ചതെന്ന് ഇയാള്‍ മൊഴി നല്‍കി.

    29 വയസുകാരനായ പ്രതി  ഇയാള്‍ മുന്‍പ് മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലായിരുന്നുവെന്നാണ് പൊലീസ് അറിയിക്കുന്നത്. ജില്ലാ ആശുപത്രിയ്ക്ക് സമീപമെത്തിയ ഇയാള്‍ അവിടെ നിന്നും ബിജെപിയുടെ കൊടിയെടുത്ത് പുലര്‍ച്ചെ നഗരസഭ ഓഫീസ് ഗേറ്റ് ചാടിക്കടന്ന് ഗാന്ധിപ്രതിമയെ പതാക പുതപ്പിക്കുകയായിരുന്നു. സംഭവത്തില്‍ ബിജെപിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ വലിയ ആരോപണം ഉയര്‍ത്തിയിരുന്നു. എന്നാല്‍ പാര്‍ട്ടി ഇത് നിഷേധിക്കുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. ബിജെപിക്ക് പുറമേ നഗരസഭയും അന്വേഷണം ആവശ്യപ്പെട്ട് പൊലീസില്‍ പരാതി നല്‍കിയിരുന്നു.

    v