വോട്ട് പിടുത്തം ജാതിയുടെയും മതത്തിന്റെയും പേരില്‍ വേണ്ടെന്ന് സുപ്രീംകോടതി

ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധം തികച്ചും വ്യക്തിപരം

തെരഞ്ഞെടുപ്പില്‍ മതത്തിന്റെയും ജാതിയുടേയും പേരില്‍ വോട്ട് പിടിക്കരുതെന്ന് സുപ്രീംകോടതി. തെരഞ്ഞെടുപ്പ് മതേതര പ്രക്രിയയാണ്. അതുകൊണ്ടു തന്നെ ജനപ്രതിനിധികളുടെ പ്രവര്‍ത്തനവും മതേതരമായിരിക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടിട്ടുണ്ട്.

ഏഴംഗ ഭരണഘടനാ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ബെഞ്ചില്‍ മൂന്നു ജഡ്ജിമാര്‍ ഭിന്നാഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധം തികച്ചും വ്യക്തിപരമാണ്. ഇതില്‍ ഭരണകൂടത്തിന് ഇടപെടാന്‍ അധികാരമില്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. ഇന്നത്തെ ഉത്തരവ്പ്രകാരം മതം, ജാതി, സമുദായം, ഭാഷ തുടങ്ങിയവയുടെ പേരില്‍ വോട്ട് ചോദിക്കുന്നതും എതിരാളികളെ താഴ്ത്തികെട്ടാന്‍ ശ്രമിക്കുന്നതും കുറ്റകരമാകും. ഇത്തരം കേസില്‍ തിരഞ്ഞെടുപ്പ് റദ്ദാക്കാനും ക്രിമിനല്‍ കേസ് ചുമത്താന്‍ സാധിക്കുമെന്നും കോടതി വ്യക്തമാക്കി.