ധാർവാഡ് വാഹനാപകടം: മരണത്തിലും പിരിയാതെ സഹപാഠികളായ യുവതികൾ; മരിച്ചത് നാലു ഡോക്ടർമാരടക്കം 13 പേർ

    സ്കൂളിൽ ഒന്നിച്ചു പഠിച്ച വനിതകളുടെ വിനോദ യാത്രാസംഘത്തിന്റെ മിനിബസിലേക്കു മണൽ ലോറി ഇടിച്ചുകയറി 12 പേരും ഡ്രൈവറും മരിച്ചു. മരിച്ചവരിൽ 4 പേർ ഡോക്ടർമാരാണ്. മറ്റുള്ളവരും മെഡിക്കൽ രംഗത്തു പ്രവർത്തിക്കുന്നവരും. അഞ്ച് പേർക്ക്  ഗുരുതര പരുക്കേറ്റു. ദാവനഗെരെ സെന്റ് പോൾസ് കോൺവെന്റ് സ്കൂളിലെ 16 പൂർവ വിദ്യാർഥിനികളാണ് ഗോവയിലേക്കുള്ള യാത്രയിൽ അപകടത്തിൽപ്പെട്ടത്.  എല്ലാവരും 40 ന് അടുത്ത് പ്രായക്കാരും അയൽവാസികളുമാണ്.

    കർണാടക ബിജെപി മുൻ എംഎൽഎ ഗുരുസിദ്ധനഗൗഡയുടെ മരുമകൾ ഡോ.വീണ പ്രകാശും മരിച്ചവരിൽ ഉൾപ്പെടുന്നു. ഹുബ്ബള്ളി- ധാർവാഡ് ബൈപാസിലെ ഇട്ടിഗാട്ടി ക്രോസിലായിരുന്നു അപകടം.

    വെള്ളിയാഴ്ച പുലർച്ചെ മൂന്നുമണിക്കാണ് ദാവൻഗെരെയിൽ നിന്ന് പുറപ്പെട്ടത്. എന്നാൽ, ഇവർ സഞ്ചരിച്ച മിനി ബസ് ടിപ്പറുമായി കൂട്ടിയിടിക്കുകയായിരുന്നു.

    രാവിലെ ധാർവാഡിലെ സുഹൃത്ത് ഒരുക്കിവെച്ച പ്രഭാതഭക്ഷണം കഴിച്ച് സുഹൃത്തിനെയും കൂട്ടി ഗോവയിലേക്കു പോകാനായിരുന്നു പദ്ധതി. ദാവണഗരെയിൽ നിന്ന് പുറപ്പെടുന്നതിനുമുമ്പ് ഇവരെടുത്ത സെൽഫിയും സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. ‘ഗോ ഗോവ വിത്ത് സ്‌കൂൾ ബഡ്ഡീസ്’ എന്ന അടിക്കുറിപ്പോടെയായിരുന്നു ചിത്രം ഇവരിലൊരാൾ പങ്കുവച്ചത്.

    ദാവണഗെരെ സെയ്ന്റ് പോൾസ് സ്‌കൂളിലെ പൂർവവിദ്യാർഥികളായിരുന്നു ബസിലുണ്ടായിരുന്നത്. മരിച്ചവരിൽ നാലുപേർ ഡോക്ടർമാരും മറ്റുള്ളവർ മെഡിക്കൽ രംഗത്ത് പ്രവർത്തിക്കുന്നവരുമാണ്. പരിക്കേറ്റവരെ ഹുബ്ബള്ളി കിംസ് ആശുപത്രിയിലേക്കു മാറ്റി.വാഹനം പൂർണമായി തകർന്നതിനാൽ ഏറെ പണിപ്പെട്ടാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്.