കല്ലമ്പലത്ത് ദുരൂഹസാഹചര്യത്തില്‍ മരിച്ച നവവധുവിന്റെ ഭര്‍തൃമാതാവ് മരിച്ച നിലയില്‍

തിരുവനന്തപുരം ന്മ കല്ലമ്പലത്ത് ദുരൂഹസാഹചര്യത്തില്‍ മരിച്ച നവവധുവിന്റെ ഭര്‍തൃമാതാവ് മരിച്ച നിലയില്‍. സുനിതാ ഭവനില്‍ ശ്യാമളയാണ് മരിച്ചത്. വീടിനോടുചേര്‍ന്ന പറമ്പിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.

മരുമകള്‍ ആതിരയെ രണ്ടാഴ്ച മുന്‍പ് കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. കൊലപാതകമെന്ന് ആരോപിച്ച് ആതിരയുടെ ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു.