സൗരവ് ഗാംഗുലിക്കു വീണ്ടും നെഞ്ചുവേദന; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ ക്യാപ്റ്റനും ബിസിസിഐയുടെ അധ്യക്ഷനുമായ സൌരവ് ഗാംഗുലിയെ നെഞ്ചുവേദനയെ തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നു രാവിലെയാണ് ഗാംഗുലിക്കു വീണ്ടും നെഞ്ചു വേദന അനുഭവപ്പെട്ടത്. കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. നേരത്തെ നേരിയ ഹൃദയാഘാതത്തെ തുടര്‍ന്ന് ഗാംഗുലിക്ക് ആഞ്ജിയോ പ്ലാസ്റ്റി നടത്തിയിരുന്നു. ഇതേ തുടര്‍ന്ന് വിശ്രമത്തില്‍ ഇരിക്കവെയാണ് വീണ്ടും അദ്ദേഹത്തിന് നെഞ്ചു വേദന അനുഭവപ്പെട്ടത്.