അതിതീവ്ര വൈറസിനെ പ്രതിരോധിക്കാന്‍ കൊവാക്സിന് സാധിക്കും; പഠന റിപ്പോര്‍ട്ടുമായി ഐ സി എം ആര്‍

Coronavirus virus outbreak and coronaviruses influenza background as dangerous flu strain cases as a pandemic medical health risk concept with disease cells as a 3D render

ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധ വാക്സിനായ കൊവാക്സിന് അനുകൂലമായ പഠന റിപ്പോര്‍ട്ട് പുറത്തുവിട്ട് ഐ സി എം ആര്‍. അതിതീവ്ര വൈറസിനെ പ്രതിരോധിക്കാന്‍ കൊവാക്സിന് സാധിക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കൊവാക്സിന്റെ നിര്‍മ്മാതാക്കള്‍ ഭാരത് ബയോടെക്ക് ആണ്. പരീക്ഷണഘട്ടത്തിലുളള കൊവാക്സിന്‍ പ്രതിരോധത്തിനുപയോ?ഗിക്കരുത് എന്ന തരത്തിലുളള വിമര്‍ശനങ്ങള്‍ കോണ്‍?ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തിയിരുന്നു.

മൂന്നാംഘട്ട പരീക്ഷണത്തിലുളള കൊവാക്സിന്‍ ഉപയോ?ഗിക്കരുതെന്നും പരീക്ഷണം നടത്താന്‍ ജനങ്ങള്‍ ?ഗിനിപ്പന്നികളല്ല എന്നുമായിരുന്നു കോണ്‍?ഗ്രസിന്റെ ആക്ഷേപം. എന്നാല്‍, കൊവാക്സിന്‍ നിര്‍മ്മാതാക്കളും ഡ്ര?ഗ് റെ?ഗുലേറ്റര്‍ അതോറിട്ടിയും കൊവാക്സിന്‍ സുരക്ഷിതമാണെന്ന് തന്നെയാണ് വ്യക്തമാക്കിയത്. കേരളമടക്കം പല സംസ്ഥാനങ്ങളും കൊവാക്സിന്‍ ഉപയോ?ഗിക്കേണ്ടതില്ല എന്ന നിലപാടാണ് ഇതുവരെ സ്വീകരിച്ചത്.