ബെംഗളൂരുവിൽ വീണ്ടും വൻ ലഹരി വേട്ട; 75 ലക്ഷം രൂപയുടെ രാസലഹരി വസ്തുക്കളുമായി മലയാളി അറസ്റ്റിൽ

ബെംഗളൂരു: 75 ലക്ഷം രൂപ വില വരുന്ന രാസലഹരി വസ്തുകളുമായി മലയാളിയെ ബെംഗളൂരു പൊലീസ് പിടികൂടി. കണ്ണൂര്‍ സ്വദേശി ഷക്കീര്‍ എന്നയാളെയാണ് പൊലീസ് പിടികൂടിയത്. ഇയാള്‍ക്കൊപ്പം രണ്ട് നൈജീരിയന്‍ പൗരന്‍മാര്‍ അടക്കം മൂന്ന് പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അന്താരാഷ്ട്ര വിപണിയില്‍ കോടികള്‍ വിലമതിക്കുന്ന ക്രിസ്റ്റല്‍ എംഡിഎംഎ എന്ന കെമിക്കല്‍ ഡ്ര?ഗുമായാണ് സംഘത്തെ സിസിബി പിടികൂടിയത്. ഷക്കീറിനൊപ്പമുണ്ടായിരുന്ന രണ്ട് നൈജീരിയന്‍ പൗരന്‍മാര്‍ക്കും പാസ്‌പോര്‍ട്ട് ഇല്ലായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കുന്നു.