Covid 19രാജ്യത്ത് ഒന്നാമത് കേരളം;47.89 ശതമാനവും സംസ്ഥാനത്ത്

    ദേശീതലത്തിൽ കോവിഡ് കേസുകൾ കുറഞ്ഞുവരികയാണെങ്കിലും കേരളത്തിൽ കണക്കുകൾ വർധിച്ച് വരികയാണ്. രാജ്യത്ത് നിലവിൽ കോവിഡ് പ്രതിദിന കണക്കിൽ മുന്നിൽ നില്‍ക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിനിടെ രാജ്യത്ത് 11,713 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതിൽ 47.89% കേരളത്തിൽ നിന്നാണ്.                                                       ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച് ഇന്ത്യയിൽ ഇതുവരെ 1,08,14,304 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 1,05,10,796 പേർ രോഗമുക്തി നേടിയിട്ടുണ്ട്. രോഗമുക്തി നേടുന്നവരുടെ എണ്ണം കൂടുന്നതും മരണനിരക്ക് കുറ‍ഞ്ഞ് നില്‍ക്കുന്നതുമാണ് ആശ്വാസം പകരുന്ന കാര്യം. സജീവ കേസുകളും ഒന്നരലക്ഷത്തിൽ താഴെ മാത്രമാണെന്നതും ആശ്വാസം നൽകുന്നുണ്ട്. നിലവിൽ 1,48,590 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിൽ തുടരുന്നത്. രാജ്യത്ത് ആകെ കേസുകളുടെ 1.37% മാത്രമാണിത്.

    മരണനിരക്കും മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ കുറവാണ്. 24 മണിക്കൂറിനിടെ സ്ഥിരീകരിച്ച് 95 മരണങ്ങൾ ഉൾപ്പെടെ ആകെ 1,54,918 കോവിഡ് മരണങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.                                                       ഇന്ത്യൻ കൗൺസിൽ ഫോര്‍ മെഡിക്കൽ റിസർച്ച് കണക്കുകൾ അനുസരിച്ച് ഇതുവരെ 20,06,72,589 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസം മാത്രം 7,40,794 സാമ്പിളുകൾ പരിശോധിച്ചു. ആഗോളതലത്തിൽ രോഗപരിശോധനയില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യജനുവരി 16ന് ആരംഭിച്ച വാക്സിൻ വിതരണ ദൗത്യം വഴി ഇതുവരെ 54,16,849 പേരാണ് കോവിഡ് വാക്സിൻ സ്വീകരിച്ചത്. ആഗോളതലത്തിൽ വാക്സിൻ വിതരണത്തിൽ നാലാം സ്ഥാനത്താണ് ഇന്ത്യ. യുഎസ്, ചൈന, യുകെ എന്നീ രാജ്യങ്ങളാണ് ഇന്ത്യക്ക് മുന്നിലുള്ളത്.