‘ട്വന്‍റി 20’ പോലെ പുതിയ ചിത്രം;സംവിധാനംപ്രിയദർശനും രാജീവ് കുമാറും

‘ട്വന്‍റി 20’ പോലെ താരനിബിഡമായ മറ്റൊരു ചിത്രം കൂടി ഒരുക്കാൻ താരസംഘടനയായ അമ്മ. ക്രൈം ത്രില്ലറായി വിഭാഗത്തിൽപ്പെടുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രിയദർശനും ടി.കെ രാജീവ് കുമാറും ചേർന്നാണ്.                  ചിത്രത്തിന് പേര് നിർദേശിക്കാൻ പ്രേക്ഷകർക്കായി ഒരു മത്സരവും ‘അമ്മ’ ഒരുക്കുന്നുണ്ട്.  ചിത്രത്തിന്റെ ടൈറ്റില്‍ ഇനിയും നിശ്ചയിച്ചിട്ടില്ല.  ഈ പുതിയ സിനിമയ്ക്കായി ജനപങ്കാളിത്തം നേടാന്‍ ഒരു ടൈറ്റില്‍ മത്സരം നടത്തുകയാണ്  അണിയറക്കാര്‍. ചിത്രത്തിന് അനുയോജ്യമായ പേര് നിര്‍ദ്ദേശിക്കുവര്‍ക്ക് മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്നായിരിക്കും സമ്മാനം നൽകുക.                                                  ആശീർവാദം സിനിമാസ് നിർമ്മിക്കുന്ന ചിത്രത്തിന്‍റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവഹിച്ചിരിക്കുന്നതും രാജീവ് കുമാർ തന്നെയാണ്. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ സിനിമാ മേഖലയ്ക്കുണ്ടായ കനത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് ഇത്തരമൊരു ഉദ്യമം എന്നാണ് മോഹൻലാൽ അറിയിച്ചത്. ‘ഏകദേശം ഏകദേശം 135ഓളം പ്രവർത്തകർക്ക് ഇതിൽ അഭിനയിക്കാൻ കഴിയും. അങ്ങനെയൊരു കഥയാണ് ഈ സിനിമയ്ക്ക് വേണ്ടിയിരുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ