മൂലമറ്റം പവര്‍ഹൗസില്‍ പൊട്ടിത്തെറി;വൈദ്യുതോത്പാദനം നിർത്തിവച്ചു

ഇടുക്കി: മൂലമറ്റം പവര്‍ഹൗസിലെ ജനറേറ്ററില്‍ പൊട്ടിത്തെറി. നാലാം നമ്പർ ജനറേറ്ററിലെ ഓക്സിലറി സിസ്റ്റത്തിലാണ് പൊട്ടിത്തെറി ഉണ്ടായത്. ജനറേറ്റർ പ്രവർത്തിപ്പിച്ചുകൊണ്ടിരിക്കെയായിരുന്നു പൊട്ടിത്തെറി. ഇതേ തുടര്‍ന്ന്പരിമിത തോതില്‍ ലോഡ് ഷെഡ്ഡിങ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.പൊട്ടിത്തെറിയിൽ ആളപായമില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കെഎസ്ഇബി വ്യക്തമാക്കി.വെള്ളിയാഴ്​ച രാത്രി ഏഴിനാണ്​ ഓക്​സിലറി സിസ്​റ്റത്തിൽ തകരാറുണ്ടായത്​​. ജനറേറ്ററിന്​ തൊട്ടുചേർന്ന്​ ഉദ്യോഗസ്​ഥരുണ്ടായിരുന്നില്ലാത്തതിനാൽ അപകടം ഒഴിവായി. പീക്ക്​ അവറിൽ തകരാറുണ്ടായതിനാൽ വൈദ്യുതി ലഭ്യത കുറഞ്ഞ സാഹചര്യത്തിൽ സംസ്​ഥാനത്ത്​ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തി. 130 മെഗാവാട്ടി​ൻറ ആറ്​ മെഷീനുകളാണ്​ മൂലമറ്റം നിലയത്തിലുള്ളത്​. പീക്ക്​ അവറിലായതിനാൽ ഇവയെല്ലാം പൂർണതോതിൽ പ്രവർത്തിക്കുകയായിരുന്നു. 780 മെഗാവാട്ടാണ്​ പൂർണ ഉൽപാദന ശേഷി. തകരാർ നീക്കി വൈദ്യുതി ഉൽപാദനം പുന:രാരംഭിക്കുന്നതിന്​ ശ്രമം നടന്നുവരികയാണെന്ന്​ വൈദ്യുതി വകുപ്പ്​ അധികൃതർ പറഞ്ഞു.