20 കോടി പരിശോധനകളുമായി ഇന്ത്യ അഭൂതപൂർവമായ റെക്കോഡിൽ

Coronavirus virus outbreak and coronaviruses influenza background as dangerous flu strain cases as a pandemic medical health risk concept with disease cells as a 3D render

രോഗികളുടെ എണ്ണം 1.5 ലക്ഷത്തിൽ താഴുന്നു – 8 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്ക്

വാക്സിനേഷൻ ഗുണഭോക്താക്കളുടെ ആകെ എണ്ണം 54 ലക്ഷത്തിൽ കൂടുതൽ

21 ദിവസത്തിനുള്ളിൽ 5 ദശലക്ഷം പേർക്ക് കൊവിഡ് വാക്സിനേഷൻ നൽകി ഇന്ത്യ:

ന്യൂഡൽഹി, ഫെബ്രുവരി 6

കൊവിഡ്
പരിശോധനകളുടെ എണ്ണത്തിൽ ഇന്ത്യ അഭൂതപൂർവമായ റെക്കോർഡ് രേഖപ്പെടുത്തി. ഇന്ന് മൊത്തം 20 കോടി (20,06,72,589) പരിശോധനകളുടെ നാഴികക്കല്ലാണ് മറികടന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 7,40,794 പരിശോധന നടത്തി.

പരിശോധനാ സംഖ്യ കുത്തനെ ഉയരുന്നതിൽ രാജ്യവ്യാപകമായി അടിസ്ഥാന സൗകര്യ വിപുലീകരണം നിർണായക പങ്ക് വഹിച്ചു. 1,214 ഗവൺമെൻ്റ് ലബോറട്ടറികളും 1,155 സ്വകാര്യ ലബോറട്ടറികളും ഉൾപ്പെടെ 2369 ടെസ്റ്റിംഗ് ലാബുകൾ ഉള്ളതിനാൽ ദൈനംദിന പരിശോധന ശേഷിക്ക് ഗണ്യമായ വർധനവുണ്ടായി.

പോസിറ്റിവിറ്റി നിരക്കും കുറയുന്നു, ഇപ്പോൾ ഇത് 5.39% ആണ്. സുസ്ഥിര അടിസ്ഥാനത്തിൽ ഉയർന്ന തോതിലുള്ള സമഗ്ര പരിശോധന ദേശീയ പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കുന്നതിന് കാരണമായി. കുറഞ്ഞ ദൈനംദിന കേസുകൾക്കൊപ്പം ഉയർന്ന ദൈനംദിന പരിശോധനയുടെ ഫലമായാണ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നത്.

ഇന്ത്യയിൽ മൊത്തം സജീവ രോഗികളുടെ എണ്ണത്തിൽ ക്രമാനുഗതമായ കുറവ് തുടരുകയാണ്. ഇന്ന് 1.5 ലക്ഷമായി (1,48,590) കുറഞ്ഞു, ഇത് 8 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണ്. ഇത് രാജ്യത്തെ മൊത്തം പോസിറ്റീവ് കേസുകളുടെ 1.37% മാത്രമാണ്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ നൂറിലധികം മരണങ്ങൾ (95) രേഖപ്പെടുത്തി.

2021 ഫെബ്രുവരി 06 ന് രാവിലെ 08:00 വരെ രാജ്യവ്യാപകമായി കൊവിഡ് വാക്സിനേഷൻ ഗുണഭോക്താക്കളുടെ എണ്ണം 54 ലക്ഷം (54,16,849) കവിഞ്ഞു.

ഓരോ ദിവസവും വാക്സിനേഷൻ എടുക്കുന്ന ഗുണഭോക്താക്കളുടെ എണ്ണത്തിൽ സ്ഥിരവും പുരോഗമനപരവുമായ വർദ്ധനവ് കാണിക്കുന്നു.

ഏറ്റവും വേഗതയിൽ കൊവിഡ് വാക്സിൻ 5 ദശലക്ഷം പേർക്കു നൽകിയ രാജ്യമാണ് ഇന്ത്യ. വെറും 21 ദിവസത്തിനുള്ളിലാണ് ഈ നേട്ടം കൈവരിക്കാനായത്. കൊവിഡ് വാക്സിനേഷൻ പ്രയത്നത്തിന് തുടക്കമിടാൻ മറ്റ് നിരവധി രാജ്യങ്ങൾക്ക് 60 ദിവസത്തിൽ കൂടുതൽ വേണ്ടി വന്നു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 10,502 സെഷനുകളിലായി 4,57,404 പേർക്ക് വാക്സിനേഷൻ നൽകി. 1,06,303 സെഷനുകൾ ഇതുവരെ നടത്തി. ഇതിൽ 3,01,537 ആരോഗ്യ പ്രവർത്തകരും 1,55,867 മറ്റു തൊഴിലാളികളും ഉൾപ്പെടുന്നു.

ദിനംപ്രതിയുള്ള പുതിയ കേസുകളിൽ കുറവും രോഗമുക്തരുടെ എണ്ണത്തിൽ വർദ്ധനവും ഇന്ത്യയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. രോഗമുക്തി ഏകദേശം 97.19 ശതമാനത്തിലെത്തി. ആകെ 1,05,10,796 പേർ സുഖം പ്രാപിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 14,488 രോഗികൾ സുഖം പ്രാപിച്ച് ആശുപത്രിവിട്ടു.

രോഗമുക്തി നേടിയ പുതിയ കേസുകളിൽ 82.07% ആറു സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായാണ്.

പുതുതായി രോഗമുക്തി നേടിയ 6,653 കേസുകളുമായി കേരളം ഒറ്റ ദിവസത്തെ പരമാവധി രോഗമുക്തി റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3,573 പേർ മഹാരാഷ്ട്രയിലും 506 പേർ തമിഴ്‌നാട്ടിലും രോഗമുക്തരായി.

ഏറ്റവും കൂടുതൽ കേസുകൾ പ്രതിദിനം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്ത് കേരളത്തിൽ (5,610) ആണ്. മഹാരാഷ്ട്രയിൽ 2,628, തമിഴ്‌നാട്ടിൽ 489.

പുതിയ മരണങ്ങളിൽ 81.05% ആറ് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായാണ്. ഏറ്റവും കൂടുതൽ ആളപായമുണ്ടായത് മഹാരാഷ്ട്രയിലാണ് (40). കേരളത്തിൽ 19 മരണങ്ങളും ചത്തീസ്ഗഡിൽ എട്ട് മരണങ്ങളും രേഖപ്പെടുത്തി.
രണ്ട് സംസ്ഥാനങ്ങളിൽ മാത്രമാണ് പത്തിലധികം മരണങ്ങൾ രേഖപ്പെടുത്തിയത്.