പോര്‍ച്ചില്‍ നിര്‍ത്തിയിട്ടിരുന്ന ജീപ്പ് പിന്നോട്ടുരുണ്ട് ഇടിച്ച് ഭിത്തിക്കിടയില്‍ കുടുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യംപോര്‍ച്ചില്‍ നിര്‍ത്തിയിട്ടിരുന്ന ജീപ്പ് പിന്നോട്ടുരുണ്ട് ഇടിച്ച് ഭിത്തിക്കിടയില്‍ കുടുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കൊല്ലം: വീടിന്റെ പോര്‍ച്ചില്‍ നിര്‍ത്തിയിട്ടിരുന്ന ജീപ്പ് പിന്നോട്ടുരുണ്ട് ഭിത്തിക്കിടയില്‍ കുടുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കൊട്ടാരക്കരയിലാണ് ദാരുണ സംഭവം. കിളിമാനൂര്‍ പുളിമാത്ത് കൊടുവാഴന്നൂര്‍ സ്വദേശി സോമന്റെ ഭാര്യ സുഭദ്ര (57) ആണ് രിച്ചത്. കൊട്ടാരക്കര വിലങ്ങറ കൊച്ചാലുംമൂട്ടില്‍ മകളുടെ ഭര്‍തൃവീട്ടി‌ലായിരുന്നു അപകടം.

ബന്ധുക്കളുമായി ഗേറ്റിന് മുന്നിൽ സംസാരിച്ചു നില്‍ക്കുന്നതിനിടയിലായിരുന്നു അപകടം.  ഇതിനിടെ പോർച്ചിൽ നിര്‍ത്തിയിട്ടിരുന്ന ജീപ്പ് തനിയെ ഉരുണ്ടുവരികയായിരുന്നെന്നാണ് വിവരം. ജീപ്പ് വരുന്നതു കണ്ട് ഓടുന്നതിനിടെ സുഭദ്ര ജീപ്പിനും ഭിത്തിക്കും ഇടയില്‍ ഞെരുങ്ങി. തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.