രാജ്യത്തെ സജീവ കേസുകള്‍ 1.41 ലക്ഷമായി കുറഞ്ഞു

33 സംസ്ഥാന /കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ സജീവ കേസുകള്‍ 5,000-ല്‍ താഴെ
19 സംസ്ഥാന / കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ അവസാന 24 മണിക്കൂറിനുള്ളില്‍ മരണമില്ല
66 ലക്ഷത്തിലധികം ഗുണഭോക്താക്കള്‍ക്ക് വാക്‌സിനേഷന്‍ നല്‍കി

സജീവമായ കേസുകളുടെ കുറവിന്റെ കാര്യത്തില്‍ ഇന്ത്യ സ്ഥിരത പിന്തുടരുന്നു. രാജ്യത്തെ സജീവ കേസുകള്‍ ഇന്ന് 1.41 ലക്ഷമായി (1,41,511) കുറഞ്ഞു. ഇന്ത്യയുടെ ആകെ പോസിറ്റീവ് കേസുകളില്‍ 1.30% മാത്രമേ നിലവില്‍ സജീവമായുള്ളൂ.
ദേശീയാടിസ്ഥാനത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 33 സംസ്ഥാനങ്ങളും, കേന്ദ്ര ഭരണ പ്രദേശങ്ങളും 5000 ല്‍ താഴെ സജീവ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. . ദാമന്‍, ഡിയു, ദാദ്ര, നഗര്‍ ഹവേലി എന്നിവയില്‍ സജീവമായ കേസുകളില്ല.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 11,067 പുതിയ പ്രതിദിന കേസുകളാണ് രേഖപ്പെടുത്തിയിയത്. കൂടാതെ 13,087 രോഗികള്‍ സുഖം പ്രാപിക്കുകയും ആശുപത്രി വിടുകയും ചെയ്തു. മൊത്തം സജീവ കോവിഡ് കേസുകളില്‍് 2,114 പേരുടെ എണ്ണം കുറയാന്‍ കുവ് കേസുകള്‍ കുറയുന്നതിന് ഇത് കാരണമായി.
രണ്ട് സംസ്ഥാനങ്ങള്‍ – കേരളവും മഹാരാഷ്ട്രയും ആണ് രാജ്യത്തെ മൊത്തം സജീവ കേസുകളില്‍ 71 ശതമാനവും.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 19 സംസ്ഥാന / കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്ന് ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഉത്തര്‍പ്രദേശ്, ദില്ലി, രാജസ്ഥാന്‍, ഒഡീഷ, ആന്ധ്രാപ്രദേശ്, ജമ്മു കശ്മീര്‍ , ഝാര്‍ഖണ്ഡ്, പുതുച്ചേരി, മണിപ്പൂര്‍, നാഗാലാന്‍ഡ്, ലക്ഷദ്വീപ്, മേഘാലയ, സിക്കിം, ആന്‍മാന്‍ നിക്കോബാര്‍ ദ്വീപുകള്‍, ലഡാക്ക്, മിസോറാം, അരുണാചല്‍ പ്രദേശ്, ത്രിപുര, ദാമന്‍ ദിയു, ദാദാ നാഗര്‍ ഹവേലി എന്നിവയാണവ.
ഇന്ത്യയുടെ മൊത്തം രോഗവിമുക്തികളുടെ എണ്ണം 1,05,61,608 ആണ്. രോഗവിമുക്തി നിരക്ക് 97.27 ശതമാനവും.
2021 ഫെബ്രുവരി 10ന് രാവിലെ 8 മണി വരെ 66 ലക്ഷത്തിലധികം (66,11,561) ഗുണഭോക്താക്കള്‍ക്ക് രാജ്യവ്യാപകമായി വാക്‌സിനേഷന്‍ നല്‍കി.

കുത്തിവയ്പ്പെടുത്ത 66,11,561 പേരില്‍ 56,10,134 ആരോഗ്യ പ്രവര്‍ത്തകരും 10,01,427 മുഖ്യധാരാ താഴിലാളികളും ഉള്‍പ്പെടുന്നു. 1,34,746 സെഷനുകള്‍ ഇതുവരെ നടത്തി.

7,990 സെഷനുകളിലായി 3,52,553 ഗുണഭോക്താക്കള്‍ (എച്ച്സിഡബ്ല്യു – 1,28,032, എഫ്എല്‍ഡബ്ല്യു – 2,24,521) എന്നിവരാണ് രാജ്യത്തൊട്ടാകെ 25-ാം ദിവസം (20 ഫെബ്രുവരി 2021) വാക്‌സിനേഷനെടുത്തത്.

ഓരോ ദിവസവും വാക്‌സിനേഷന്‍ എടുക്കുന്ന ഗുണഭോക്താക്കളുടെ എണ്ണം സ്ഥിരമായി കൂടിവരുന്നു.

രോഗവിമുക്തരായ പുതിയ കേസുകളില്‍ 81.68 ശതമാനവും ആറ് സംസ്ഥാനങ്ങളില്‍ കേന്ദ്രീകരിച്ചതായി കാണുന്നു.
രോഗവിമുക്തിയുടെ കാര്യത്തില്‍ ഒറ്റ ദിവസം കൊണ്ട് 6,475 പേര് രോഗവിമുക്തി കൈവരിച്ച് കേരളം ഒന്നാമതായി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,554 പേര്‍ മഹാരാഷ്ട്രയില്‍ നിന്നും 513 പേര്‍ കര്‍ണാടകയില്‍ നിന്നും രോഗവിമുക്തി നേടി.
ദിവസേനയുള്ള പുതിയ കേസുകളില്‍ 83.31% 6 സംസ്ഥാനങ്ങളില്‍ നിന്നുള്ളതാണ്.
ഏറ്റവും കൂടുതല്‍ പുതിയ പ്രതിദിന കേസുകള്‍ റിപ്പോട്ടുകള്‍ ചെയ്തതില്‍ കേരളം ആണ് മുന്നില്‍ -6,475. മഹാരാഷ്ട്രയില്‍ 2,515 പേരും തമിഴ്നാട്ടില്‍ 469 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 94 മരണങ്ങള്‍ രേഖപ്പെടുത്തി.
ദൈനംദിന മരണങ്ങളുടെ 80.85 ശതമാനവും ആറ് സംസ്ഥാനങ്ങളില്‍ നിന്നാണ്. ഏറ്റവും കൂടുതല്‍ ആളപായമുണ്ടായത് മഹാരാഷ്ട്രയിലാണ് -35. കേരളത്തിൽ 19 പേരും പഞ്ചാബില്‍ 8 പേരും മരിച്ചു.