ഇങ്ങനെയുമുണ്ടോ അമ്മമാര്‍?

കാമുകന്‍ ഇല്ലാത്തതിന് മകളെ കളിയാക്കിയ ന്യൂജെന്‍ അമ്മയെ ഏറ്റെടുത്ത് ട്വിറ്റര്‍
ഇന്ത്യയില്‍, മിക്ക ആളുകളും അവരുടെ ഡേറ്റിംഗ് ജീവിതം മറച്ചുവയ്ക്കാറാണ് പതിവ്. പ്രത്യേകിച്ച് മാതാപിതാക്കളില്‍ നിന്ന്. അതുകൊണ്ട് തന്നെ നമ്മുടെ രാജ്യത്തെ ഒരു അമ്മ മകളോട് കാമുകനോടൊപ്പം പുറത്തുപോകാനോ അല്ലെങ്കില്‍ ഇതുവരെ കാമുകന്‍ ഇല്ലെങ്കില്‍ ഒരാളെ വേഗം കണ്ടെത്താനോ ആവശ്യപ്പെടുമ്പോള്‍ അത് തികച്ചും അസാധാരണവും രസകരവുമായി തോന്നുന്നത് സ്വാഭാവികം.

ഒരു ട്വിറ്റര്‍ ഉപയോക്താവ് തന്റെ അമ്മയുമായുള്ള സംഭാഷണത്തിന്റെ സ്‌ക്രീന്‍ഷോട്ട് ട്വിറ്ററില്‍ പോസ്റ്റു ചെയ്തതോടെ വൈറലായി മാറിയിരിക്കുകയാണ് ഈ അമ്മയും മകളും. ‘ആലു ടോക്രി’ കഴിയ്ക്കാന്‍ പുറത്തു പോകാമെന്ന് അമ്മയ്ക്ക് സന്ദേശമയച്ച മകള്‍ക്ക് അമ്മ നല്‍കിയ മറുപടിയാണ് ട്വിറ്റര്‍ ഉപഭോക്താക്കളില്‍ പലര്‍ക്കും അത്ഭുതമായി മാറിയത്. ജോലി തിരക്കാണെന്നും മകളോട് കാമുകനൊപ്പം പുറത്തു പൊയ്‌ക്കൊള്ളാനുമാണ് ആദ്യം അമ്മ പറഞ്ഞത്.

അമ്മയ്ക്ക് മറുപടിയായി മകള്‍ കാമുകന്‍ ഇല്ലെന്ന് പറയുമ്പോള്‍, അമ്മ തിരിച്ച് അയച്ച മെസേജാണ് കൂടുതല്‍ രസകരം. എങ്കില്‍ ആദ്യം പോയി കാമുകനെ കണ്ടുപിടിക്കൂ..എന്നിട്ടാകാം ആലു ടോക്രി എന്നാണ് അമ്മയുടെ മറുപടി. പ്രണയ ബന്ധങ്ങളും മറ്റും മാതാപിതാക്കളില്‍ നിന്ന് മറച്ചുവച്ച് വളരുന്ന യുവതലമുറയും ഈ മെസേജ് കണ്ട് ഞെട്ടിയിട്ടുണ്ടാകും.

ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ട് അയച്ച് പെണ്‍കുട്ടിയുടെ അമ്മയാണ് ഈ മറുപടി നല്‍കിയിരിക്കുന്നതെന്ന് തനിയ്ക്ക് തോന്നുന്നില്ലെന്നാണ് ഭാവിക എന്ന ഒരു ട്വിറ്റര്‍ ഉപഭോക്താവിന്റെ കമന്റ്. കാരണം അമ്മമാര്‍ ഇങ്ങനെ ഒരു കാര്യം അറിഞ്ഞാല്‍ പെണ്‍മക്കളെ കൊല്ലുമെന്നാണ് തമാശയായി ഭാവിക കമന്റ് ചെയ്തിരിക്കുന്നത്.

ഇങ്ങനെ ഒരു സംഭാഷണം സൃഷ്ടിക്കാന്‍ ഒരാള്‍ തന്നെയാകും രണ്ട് ഫോണുകളും ഉപയോഗിച്ചതെന്നാണ് റോഷേഷ് എന്ന പേരിലുള്ള അക്കൗണ്ടില്‍ നിന്ന് വന്ന കമന്റ്. നമ്മുടെ രാജ്യത്ത് ഇങ്ങനെ ഒരു അമ്മയെ കിട്ടുന്നത് അപൂര്‍വമാണെന്നാണ് മറ്റൊരു ഉപഭോക്താവിന്റെ അഭിപ്രായം.