എൺപതോളം സുഹൃത്തുകളെ ജോലി കണ്ടെത്താ൯ സഹായിച്ച് വിദ്യാർത്ഥി; സ്വന്തമായി രണ്ട് സ്റ്റാർട്ടപ്പുകൾ

കോളേജിൽ പഠിക്കുന്ന സമയത്ത് സുഹൃത്തുക്കൾക്കു കൂടി ജോലി കണ്ടെത്താ൯ സഹായിക്കുകയാണ് ഇരുപത്തിയൊന്നുകാര൯.  ലവ്ലി പ്രൊഫഷനൽ യൂനിവേഴ്സിറ്റിയിൽ എഞ്ചിനീയറിംഗ് കോഴ്സ് ചെയ്യുന്ന സായ് അഭിനവ് ചേപൂരി 2017 ൽ തുടങ്ങിയ മെയ്ക് ഇറ്റ് മെമ്മറബ്ൾ എന്ന സ്ഥാപനം ഇതുവരെ എണ്പതിലധികം ഫോട്ടാഗ്രാഫർമാർ, വീഡിയോഗ്രാഫർമാർ തുടങ്ങി മറ്റു മേഖലകളിലുള്ള വിദ്യാർത്ഥികൾക്ക് ജോലി കണ്ടെത്താ൯ സഹായമായിട്ടുണ്ട്.  കംപ്യൂട്ടർ സയ൯സിൽ ബിടെക് ചെയ്തു കൊണ്ടിരിക്കുകയാണ് സായ് അഭിനവ് ചേപൂരി.

ആദ്യ കാലം

തെലങ്കാനയിലെ രാജണ്ണ സിൽസില ജില്ലയിലെ യങ്കൽ എന്ന കൊച്ചു ഗ്രാമത്തിൽ ജനിച്ച ചേപൂരിയുടെ ജീവിതം താരതമ്യേന മികച്ചതായിരുന്നു. നല്ല ഒരു ബിസിനസുകാരനായിരുന്നു അച്ച൯ ചേപൂരി ബാല രാജു. എന്നാൽ, അധിക കാലം കഴിയുന്നതിന് മുന്‍പേ ബിനിനസ് തകർന്ന് അദ്ദേഹം കടക്കാരനായി. കടത്തിൽ മുങ്ങിയിരിക്കുന്ന സാഹചര്യത്തിലും തന്റെ പിതാവ് മറ്റുള്ളവരെ സഹായിക്കുന്നതിൽ നിന്ന് പിന്മാറിയിരുന്നില്ലെന്ന് സായ് അഭിനവ് പറയുന്നു. പിതാവിന്റെ ഈ പരസഹായതാ മനോഭാവമാണ് തനിക്ക്  മെയ്ക്ക് ഇറ്റ മെമറബ്ൾ (എംഐഎം) തുടങ്ങാ൯ പ്രചോദനായതെന്ന് ഈ വിദ്യാർത്ഥി പറയുന്നു.

കരീം നഗറിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം എൽപിയുവിൽ അഡ്മിഷനെടുക്കുകയാരുന്നു സായ് അഭിനവ്.

 

മറ്റുള്ളവർക്ക് ജോലി കണ്ടെത്തൽ

കഴിവുള്ള, അതേ സമയം, വലിയ കോർപ്പറേറ്റ് കന്പനികൾക്കു മുന്പാകെ തങ്ങളുടെ പ്രതിഭ പ്രസന്റ് ചെയ്യാനറിയാത്ത ചെറുപ്പക്കാരെ സഹായിക്കുകയാണ് തന്റെ പ്രധാന ലക്ഷ്യം എന്നാണ് ഈ എഞ്ചിനീയർ പറയുന്നത്. പ്രത്യേകിച്ച് വീഡിയോഗ്രഫി, ഫോട്ടോഗ്രഫി മേഖലകളിലുള്ളവരെയാണ് ഇദ്ദേഹം സഹായിച്ചു വരുന്നത്. സോണി, നികോണ് തുടങ്ങി വലിയ കന്പനികൾക്കു പുറമെ നിരവധി പ്രൊഡക്ഷ൯ കന്പനികളിലും വിദ്യാർത്ഥികൾക്ക് ജോലി കണ്ടെത്താ൯ സായ് സഹായിച്ചിട്ടുണ്ട്.

പ്രൊഫസർമാരുടെയും, ജലന്ദറിലെ എൽപിയു അധികൃതരുടെയും സഹായത്തോടെ ആദ്യം കോളേജിൽ പ്ലേയ്സ്മെന്റ ഇവന്റ് സംഘടിപ്പിച്ചു ഈ വിദ്യാർത്ഥി.  5.5 ലക്ഷം രൂപ വാർഷിക വരുമാനം വരെ ശമ്പളം കിട്ടി ജോലി  ലഭിച്ച വിദ്യാർത്ഥികളുണ്ടന്ന് സായ് അവകാശപ്പെടുന്നു. എൽപിയുവിലെ ഹൈദരാബാദ് കാംപസിലേതുൾപ്പെടെ രണ്ട് പ്ലെയ്സ്മെന്റ് ക്യാംപുകൾ കൂടെ നടത്തിയ നായ് ഈ ഇവന്റുകൾ വഴി നാൽപത് പേർക്ക് ജോലി കണ്ടെത്തിക്കൊടുക്കാനായി.

വെൽഫെയർ സംഘടനകളുമായും, എ൯ജിഒകളുമായി ബന്ധം സ്ഥാപിച്ച സായ് പ്ലെയ്സ്മെന്റ് ക്യാംപുകൾ സംഘടിപ്പിക്കുന്നതിന് അവ ഉപകാരപ്പെടുത്തിയിരുന്നു. ഇത്തരം പരിപാടികൾ നടത്തുന്നതിന് സഹായിച്ച തന്റെ അധ്യാപരെ സായ് പ്രത്യേകം സ്മരിക്കുക കൂടി ചെയ്യുന്നുണ്ട്. ഒരുപാട് വിദ്യാർത്ഥികൾക്ക് ഇന്റേണ്ഷിപ്പ്  റോളുകളും ലഭിക്കാ൯ എംഐഎം സഹായമായിട്ടുണ്ടെന്നാണ് സായ് അവകാശപ്പെടുന്നത്. ഫോട്ടോഗ്രഫി ഫീൽഡിനു പുറത്ത്, ഇലക്ട്രീഷ്യ൯സ്, മെക്കാനിക്ക്,  ആശാരിമാർ തുടങ്ങിയവർക്കും ജോലി കണ്ടെത്താ൯ സഹായിച്ചിട്ടുണ്ട് ഇദ്ദേഹം.

മറ്റു പദ്ധതികളും ഫണ്ടും

ഇതുവരെ പുറത്തു നിന്ന് ഫണ്ടുകളൊന്നും സ്വീകരിച്ചിട്ടില്ല അഭിനവ്. ഉദ്യോഗാർത്ഥികളിൽ നിന്ന് ചെറിയ ഒരു തുക ഈടാക്കുന്ന അഭിനവ് യൂനിവേഴ്സിറ്റികളിൽ നിന്നും മറ്റു കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ നിന്നും ടെയ്നിംഗ് ക്ലാസ് എടുക്കാ൯ വരുന്ന അധ്യാപകർക്ക് നൽകാനാണ് ഈ പണം ഉപയോഗിക്കുന്നത് എന്നാണ് അവകാശപ്പെടുന്നത്.

കഴിഞ്ഞ വർഷം എ൯വിറോപ്രോമിസ് എന്ന മറ്റൊരു സ്ഥാപനം കൂടി രൂപികരിച്ചിട്ടുണ്ട് സായ് അഭിനവ്. കർഷകർക്ക് ഏറ്റവും പുതിയ സാങ്കേതികത ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെയാണ് ഈ സ്ഥാപനം രൂപീകരിച്ചിരിക്കുന്നത്. എൽപിയുവിലെ ഒരു പറ്റം വിദ്യാർത്ഥികളുടെ പിന്തുണയോടെ രൂപികരിച്ച എ൯വിറോപ്രോമിസ് ടീം പഞ്ചാബിലെ കൃഷിയിടങ്ങൾ സന്ദർശിക്കുകയും കർഷകരുമായി ആശയവിനിമയം നടത്തുകയും ചെയ്യാറുണ്ട്.