യുഎഇ കോണ്‍സുലേറ്റ് മുന്‍ ഗണ്‍മാന്‍ ജയഘോഷിനെ കാണാനില്ലെന്ന് പരാതി

തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റ് മുന്‍ ഗണ്‍മാനെ കാണാനില്ലെന്നറിയിച്ച് ബന്ധുക്കളുടെ പരാതി. തുമ്പ പോലീസിലാണ് പരാതി ലഭിച്ചിരിക്കുന്നത്.

ജയഘോഷ് രാവിലെ ഭാര്യയെ ജോലി സ്ഥലത്ത് എത്തിച്ചിരുന്നു. പിന്നീടാണ് കാണാതായത്. ജയഘോഷിന്റെ സ്‌കൂട്ടര്‍ നേമം പോലീസിനു ലഭിച്ചു.

തന്റെ മാനസികനില വളരെ സംഘര്‍ഷത്തിലാണെന്നും തല്‍ക്കാലം മാറിനില്‍ക്കുകയാണെന്നും അറിയിച്ചുകൊണ്ടുള്ള കത്ത് പോലീസിന് ലഭിച്ചിട്ടുണ്ട്.

സ്വര്‍ണ്ണക്കടത്ത് അന്വേഷണം നടക്കവേ കഴിഞ്ഞ ജൂലായ് 16 ന് രാത്രി ജയഘോഷിനെ കാണാതായെങ്കിലും പിറ്റേന്ന് വീട്ടിനടുത്തുള്ള കുറ്റിക്കാട്ടില്‍ നിന്നും കണ്ടെത്തിയിരുന്നു.