ഭക്ഷണത്തോടൊപ്പം സൗജന്യമായി ഒരു കുപ്പി മൂത്രം

ഇക്കഴിഞ്ഞ ഞായറാഴ്ച ഒലിവര്‍ ഹലോഫ്രഷില്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണത്തിനൊപ്പമാണ് ഒലിവറിന് മൂത്രം ലഭിച്ചത്. തുടര്‍ന്ന്, ഫോട്ടോ സഹിതം സംഭവത്തെക്കുറിച്ച് ഒലിവര്‍ ട്വീറ്റ് ചെയ്തു. ഹലോഫ്രെഷ് ഭക്ഷണ കിറ്റുകള്‍ക്കൊപ്പം പാനീയങ്ങള്‍ നല്‍കാറില്ലെന്നാണ് റിപ്പോര്‍ട്ട്. ഭക്ഷണം ഡെലിവറി ചെയ്യാന്‍ വന്നയാളോ മറ്റോ ടോയ്‌ലറ്റില്‍ പോകുന്ന സമയം ലാഭിക്കാനായി ചെയ്തതാകാം ഇതെന്നും, കുപ്പി ആകസ്മികമായി ഉപേക്ഷിച്ചതാകാമെന്നുമാണ് ചിലര്‍ അഭിപ്രായപ്പെടുന്നത്. അതേസമയം വിഷയത്തില്‍ പ്രതികരണവുമായെത്തിയ ഹലോഫ്രെഷ് എങ്ങനെയാണ് ഖേദപ്രകടനം നടത്തേണ്ടതെന്ന് അറിയില്ലെന്നാണ് പറഞ്ഞത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ഒലിവറിനോട് നേരിട്ട് ക്ഷമ ചോദിച്ചതായും കമ്പനി വ്യകത്മാക്കി.