യതീഷ് ചന്ദ്ര കര്‍ണാടകത്തിലേക്ക്; സ്ഥലം മാറ്റം അനുവദിച്ച് കേന്ദ്ര ഉത്തരവിറങ്ങി

തിരുവനന്തപുരം: കെഎപി നാലാം ബറ്റാലിയന്റെ ചുമതലയുള്ള എസ്പി യതീഷ് ചന്ദ്രക്ക് കര്‍ണാടക കേഡറിലേക്ക് മാറ്റം. ഡപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ മൂന്ന് വര്‍ഷത്തേക്ക് സ്ഥലംമാറ്റം ആവശ്യപ്പെട്ടുള്ള ഐപിഎസ് ഉദ്യോഗസ്ഥന്റെ അപേക്ഷ നേരത്തെ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചിരുന്നു.
യതീഷ് ചന്ദ്രക്ക് സംസ്ഥാന സര്‍വ്വീസ് വിടാനുള്ള ഉത്തരവ് ചീഫ് സെക്രട്ടറി കേന്ദ്ര ആഭ്യന്തര വകുപ്പ് നല്‍കി. കണ്ണൂര്‍ എസ്പിയായിരുന്ന യതീഷ് ചന്ദ്രയെ കുറച്ച് ദിവസം മുന്‍പാണ് കെഎപി നാലാം ബറ്റാലിയന്റെ ചുമതല നല്‍കി നിയമിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ