കിഫ്ബിക്കെതിരായ ഇ.ഡി അന്വേഷണം: തിരഞ്ഞെടുപ്പ് കമ്മിഷന് മുഖ്യമന്ത്രി പരാതി നല്‍കി

തിരുവനന്തപുരം:കിഫ്ബിക്ക് എതിരെ കേസെടുക്കാനുള്ള എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നീക്കം കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ രാഷ്ട്രീയ താത്പര്യപ്രകാരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.. ഇഡിയുടെ നീക്കം തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനമാണെന്നും ഇതിനെതിരെ കേന്ദ്രതിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയതായും മുഖ്യമന്ത്രി അറിയിച്ചു.

കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ രാഷ്ട്രീയ താല്‍പര്യപ്രകാരമാണ് എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് കിഫ്ബി ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തില്‍ ആരോപിക്കുന്നു എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് മാതൃകാ പെരുമാറ്റച്ചട്ടം അട്ടിമറിക്കുകയാണെന്നുംമുഖ്യമന്ത്രി ആരോപിക്കുന്നു. അന്വേഷണ ഏജന്‍സികള്‍ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിക്കുന്നതിനെതിരെ കമ്മിഷന്‍ ഇടപെടണമെന്നും മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടു..ബി.ജെ.പി യാത്രയില്‍ പങ്കെടുത്ത് ഫെബ്രുവരി 28 ന് നിര്‍മല സീതാരാമന്‍ നടത്തിയ പ്രസ്താവന അന്വേഷണ ഏജന്‍സികളെ രാഷ്ട്രീയമായി ഉപയോഗിക്കുന്നതിന്റെ തെളിവാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടുന്നു.

കിഎഫ്ബി സി.ഇ.ഒയോട് മറ്റന്നാള്‍ ഹാജരാകാന്‍ ഇഡി നേരത്തെ നോട്ടീസ് നല്‍കിയിരുന്നു.