അച്ഛന്റെ തോളില്‍ ചാഞ്ഞ് മഹാലക്ഷ്മി; ദിലീപ് – കാവ്യ ദമ്പതികളുടെ മകളുടെ ചിത്രം വൈറല്‍

ദിലീപ് -മഞ്ജു വാര്യര്‍ താരങ്ങളുടെ മകള്‍ മീനാക്ഷിയെ പോലെ സോഷ്യല്‍ മീഡിയയില്‍ താരമായി മാറുകയാണ് ദിലീപ് – കാവ്യ മാധവന്‍ താര ദമ്പതികളുടെ മകള്‍ മഹാലക്ഷ്മി. മഹാലക്ഷ്മിയുടെ ഏറ്റവും പുതിയ ചിത്രമാണ് ആരാധകരുടെ ഇടയില്‍ വൈറല്‍. കണ്ണൂര്‍ വിമാനത്താവളത്തില്‍ ദിലീപും കാവ്യയും മകള്‍ക്കൊപ്പം എത്തിയപ്പോള്‍ ആരോ പകര്‍ത്തിയ ചിത്രമാണ് ഇത്.

ദിലീപിന്റെ തോളില്‍ ചാഞ്ഞുകിടക്കുന്ന മഹാലക്ഷ്മിയെയാണ് ചിത്രത്തില്‍ കാണാന്‍ കഴിയുന്നത്. ദിലീപിന്റെ ഫാന്‍ പേജുകളാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

അവധി ആഘോഷിക്കുന്നതിന്റെ ഭാഗമായി കാവ്യ മാധവന്റെ നാടായ നീലേശ്വരത്തായിരുന്നു ഇവര്‍. കഴിഞ്ഞ ആഴ്ചയാണ് ദിലീപും കാവ്യയും മഹാലക്ഷ്മിയും നീലേശ്വരത്തെത്തിയത്. മഹാലക്ഷ്മിയുടെ ഒരു ഫോട്ടോ ഇതിനു മുമ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മകളെ കയ്യിലെടുത്ത് നില്‍ക്കുന്ന ദിലീപിനു തൊട്ടടുത്തായി കാവ്യയും ഉണ്ടായിരുന്നു. എന്നാല്‍ ഫോട്ടോയില്‍ മഹാലക്ഷ്മിയുടെ മുഖം കാണാന്‍ കഴിയുമായിരുന്നില്ല.
വളരെ അപൂർവമായി മാത്രമേ താര ദമ്പതികൾ മകളുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുള്ളു. മഹാലക്ഷ്മിയുടെ ഒന്നാം പിറന്നാളിനാണ് ആദ്യമായി ചിത്രം പുറത്തുവിട്ടത്.