ഷര്‍ട്ടും പാന്റും ധരിച്ച ആന; ചിത്രം വൈറലാകുന്നു

ന്യൂഡല്‍ഹി: ആന ഷര്‍ട്ടും പാന്റും ധരിച്ച് എത്തിയാല്‍ എങ്ങനെയിരിക്കും? ചിരിച്ചും തള്ളാന്‍ വരട്ടെ. ഇപ്പോള്‍ അങ്ങനെയൊരു ഫോട്ടോയാണ് വൈറലാകുന്നത്. പാന്റും ഷര്‍ട്ടും ബെല്‍റ്റും ധരിച്ച ആനയുടെ ചിത്രം ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നു. മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര ട്വിറ്ററില്‍ ഈ ചിത്രം പങ്കിട്ടു. പര്‍പ്പിള്‍ ഷര്‍ട്ടും വെള്ള പാന്റും കറുത്ത ബെല്‍റ്റും ധരിച്ച ആന റോഡിലൂടെ ഗംഭീരമായി നടക്കുന്നു. ‘അവിശ്വസനീയമായ ഇന്ത്യ’ എന്ന അടിക്കുറിപ്പോടെ ആനന്ദ് മഹീന്ദ്ര ചിത്രം പങ്കിട്ടു.

ചിത്രം പങ്കിട്ട നിമിഷങ്ങള്‍ക്കുള്ളില്‍ അയ്യായിരത്തില്‍ അധികം ലൈക്കുകള്‍ ലഭിച്ചു. ആറു മണിക്കൂര്‍ പിന്നിടുമ്പോള്‍ ഇരുപതിനായിരത്തോളം ലൈക്കുകളാണ് ചിത്രത്തിന് ലഭിച്ചത്. സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ ഈ പോസ്റ്റ് ഏറ്റെടുത്തു കഴിഞ്ഞു എന്നതിന്റെ തെളിവാണിത്, കൂടാതെ അഭിപ്രായങ്ങളും ചിത്രത്തിന് ലഭിക്കുന്നുണ്ട്. ഇവയില്‍ പലതും രസകരമായ കമന്റുകളാണ്.

സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ ആനന്ദ് മഹീന്ദ്രയുടെ പോസ്റ്റുകള്‍ മിക്കപ്പോഴും ഏറ്റെടുക്കാറുണ്ട്. പുതിയ ചിത്രത്തിനും നല്ല സ്വീകാര്യതയാണ് ലഭിച്ചത്. ധാരാളം രസകരമായ കമന്റുകലും ചിത്രത്തിന് ലഭിക്കുന്നുണ്ട്. അതില്‍ ഒന്ന് ഇതാണ്. ”അദ്ദേഹം വിഷമിക്കുന്ന ജീന്‍സ് ധരിച്ചതായി തോന്നുന്നു… തികച്ചും ട്രെന്‍ഡിയാണ് ഇത്,”. മറ്റൊരു അഭിപ്രായം ഇങ്ങനെ, ”ആനയ്ക്കുള്ള പാന്റും പാപ്പാനുള്ള ലുങ്കിയും.’