അന്തരിച്ച ഗായിക മഞ്ജുഷ മോഹന്‍ദാസിന്റെ പിതാവ് വാഹനാപകടത്തിൽ മരിച്ചു

അന്തരിച്ച ഗായിക മഞ്ജുഷ മോഹന്‍ദാസിന്റെ പിതാവ് മോഹന്‍ദാസ് വാഹനാപകടത്തിൽ മരിച്ചു. പെരുമ്പാവൂര്‍ പുല്ലുവഴിയില്‍ വച്ചായിരുന്നു അപകടം. മഞ്ജുഷ യാത്ര ചെയ്തു അപകടത്തില്‍പ്പെട്ട അതേ ഇരുചക്രവാഹനത്തിലായിരുന്നു പിതാവും സഞ്ചരിച്ചത്. ഇടിച്ചു വീഴ്ത്തിയ ശേഷം നിര്‍ത്താതെ പോയ പിക്ക് അപ്പ് വാഹനം പിന്നീട് പോലീസ് കണ്ടെത്തി.

2018ലാണ് മഞ്ജുഷയുടെ മരണത്തിനു കാരണമായ റോഡ് അപകടം നടന്നത്. എം.സി. റോഡില്‍ മഞ്ജുഷയുടെ വാഹനത്തില്‍ മിനി ലോറി ഇടിക്കുകയായിരുന്നു. ശേഷം അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിഞ്ഞ മഞ്ജുഷയുടെ ജീവന്‍ രക്ഷിക്കാനായില്ല. സ്റ്റാര്‍ സിംഗര്‍ വേദിയിലാണ് മഞ്ജുഷ ശ്രദ്ധ നേടിയത്.

27 വയസ്സിലാണ് മഞ്ജുഷ മരണപ്പെട്ടത്. പ്രിയദര്‍ശനാണ് മഞ്ജുഷയുടെ ഭര്‍ത്താവ്. ഒരു മകളുണ്ട്