സിപിഎമ്മിന് 11 വനിതാ സ്ഥാനാര്‍ഥികള്‍

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാര്‍ഥി പട്ടിക അന്തിമഘട്ടത്തിലെത്തി നില്‍ക്കുമ്പോള്‍ 11 വനിതകള്‍ പാര്‍ട്ടിക്കായി മത്സര രംഗത്തുണ്ടാകും.

ആറ്റിങ്ങല്‍- ഒ എസ് അംബിക,
കുണ്ടറ- ജെ മേഴ്‌സിക്കുട്ടിയമ്മ
ആറന്മുള- വീണാ ജോര്‍ജ്
കായംകുളം- യു പ്രതിഭ
അരൂര്‍-ദലീമ ജോജോ
ആലുവ-ഷെല്‍ന നിഷാദ്
ഇരിങ്ങാലക്കുട-ആര്‍.ബിന്ദു
കൊയിലാണ്ടി-കാനത്തില്‍ ജമീല
വണ്ടൂര്‍ പി.മിഥുന
കോങ്ങാട്-കെ.ശാന്തകുമാരി
മട്ടന്നൂര്‍-കെ.കെ.ശൈലജ,  എന്നിവരാണ് പട്ടികയിലുള്ളത്.

തരൂരില്‍ മന്ത്രി എ.കെ.ബാലന്റെ ഭാര്യ സാധ്യത പട്ടികയിലുണ്ടായിരുന്നെങ്കിലും സംസ്ഥാന സെക്രട്ടറിയേറ്റ് വെട്ടി.

അതേ സമയം കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനേക്കാള്‍ സിപിഎം പട്ടികയില്‍ വനിതകള്‍ കുറവാണ് ഇത്തവണ. 2016-ല്‍ 12 സ്ഥാനാര്‍ഥികളുണ്ടായിരുന്നു വനിതകളായിട്ട്.