യു.പി ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു

ഉത്തര്‍പ്രദേശ്, ഗോവ, പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍ എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ്

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് ഉള്‍പ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. ഉത്തര്‍പ്രദേശ്, ഗോവ, പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍ എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ്. ഇതില്‍ ഏറ്റവും വലിയ സംസ്ഥാനമായ യു.പിയില്‍ ഏഴ് ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടത്തുക.

മാര്‍ച്ച് 11ന് എല്ലായിടത്തും ഫലപ്രഖ്യാപനം ഉണ്ടാകും. അഞ്ച് സംസ്ഥാനങ്ങളിലും ബി.ജെ.പി ശക്തമായ സാനിധ്യമാണ്. നോട്ട് അസാധുവാക്കല്‍ തെരഞ്ഞെടുപ്പില്‍ നിര്‍ണായകമാകുമെന്ന് രാഷ്ട്രീയ നിരീക%