പാലക്കാട്: ട്രെയിനിൽ കടത്തുകയായിരുന്ന 16 കിലോ സ്വർണം പിടികൂടി. പാലക്കാട്ടുനിന്ന് ആർ പി എഫാണ് സ്വർണം പിടിച്ചെടുത്തത്. ഇതുമായി ബന്ധപ്പെട്ട് മൂന്ന് തൃശൂർ സ്വദേശികളെ അറസ്റ്റുചെയ്തിട്ടുണ്ട്. പരിശോധനയിൽ സ്വർണം കണ്ടെത്തിയതോടെ ഇവരോട് രേഖകൾ ആവശ്യപ്പെട്ടെങ്കിലും മതിയായ രേഖകൾ ഹാജരാക്കാൻ ഇവർക്ക് കഴിഞ്ഞില്ല. തുടർന്നാണ് സ്വർണം പിടികൂടിയത്. സംഭവത്തെക്കുറിച്ച് അധികൃതർ അന്വേഷണമാരംഭിച്ചു.
Home  SubFeatured  ട്രെയിനിൽ കടത്തുന്നതിനിടെ 16 കിലോ സ്വർണം പിടികൂടി, മൂന്ന് തൃശൂർ സ്വദേശികൾ അറസ്റ്റിൽ
 
            


























 
				
















