പുതുപ്പള്ളി വിടില്ല; നേമത്ത് മത്സരിക്കാനില്ലെന്ന് ഹൈക്കമാന്‍ഡിനോട് ഉമ്മന്‍ ചാണ്ടി

    ന്യൂഡൽഹി: നേമത്തോ, വട്ടിയൂര്‍ക്കാവിലോ മത്സരിക്കണമെന്ന ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം നിരസിച്ച്  മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തള്ളി. അഞ്ച് പതിറ്റാണ്ടായി താന്‍ മത്സരിക്കുന്ന പുതുപ്പളളി മണ്ഡലത്തില്‍ നിന്ന് മാറാന്‍ താല്‍പര്യമില്ലെന്ന്നാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. പുതുപ്പള്ളിയില്‍ സീറ്റ് നല്‍കിയില്ലെങ്കില്‍ മത്സരിക്കാനില്ലെന്നും അദ്ദേഹം ഹൈക്കമാന്‍ഡിനെ അറിയിച്ചു.

    കെ.മുരളീധരനോ, രമേശ് ചെന്നിത്തലയോ നേമത്ത് മത്സരിക്കുകയാണെങ്കില്‍  പിന്തുണയ്ക്കുമെന്നും ഉമ്മന്‍ചാണ്ടി മാധ്യമങ്ങളോട് പ്രതികരിച്ചു. ആദ്യം വട്ടിയൂര്‍ക്കാവിലും പിന്നീട് നേമത്തും താന്‍ മത്സരിക്കുമെന്ന വാര്‍ത്ത മാധ്യമങ്ങളില്‍ വന്നത് ചിലരുടെ താല്‍പര്യപ്രകാരമാണെന്നും എ ഗ്രൂപ്പ് നേതാക്കൾ ആരോപിക്കുന്നു.

    കോണ്‍ഗ്രസ്സസിനെ ദുര്‍ബലമാക്കാനാണ് ബി.ജെ.പിയും സി.പി.എമ്മും ശ്രമിക്കുന്നത്. അതിനാല്‍ സംസ്ഥാനത്ത് ബി.ജെ.പിക്കെതിരെയുള്ള മത്സരം ശക്തമാക്കണം. ഉമ്മന്‍ചാണ്ടി നേമത്തോ, വട്ടിയൂര്‍ക്കാവിലോ മത്സരിച്ചാല്‍ സംസ്ഥാനവ്യാപകമായി കോണ്‍ഗ്രസ്സിന് വലിയ ഊര്‍ജമാകും ലഭിക്കുക. അതിന്റെ അടിസ്ഥാനത്തിലാണ് ഈ രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കാമോ എന്ന് ഉമ്മന്‍ചാണ്ടിയോടും ചെന്നിത്തലയോടും ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടത്.