കഥകളി ആചാര്യൻ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരുടെനിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ദുഖം രേഖപ്പെടുത്തി.
കഥകളി ആചാര്യൻ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരുടെ നിര്യാണത്തിൽ ദുഖിതനാണെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഒരു ട്വീറ്റിൽ പറഞ്ഞു. ഇന്ത്യൻ സംസ്കാരത്തോടും ആത്മീയതയോടും ഉള്ള അദ്ദേഹത്തിന്റെ അഭിനിവേശം ഐതിഹാസികമായിരുന്നു. നമ്മുടെ ക്ലാസിക്കൽ നൃത്തങ്ങളിൽ യുവ പ്രതിഭകളെ വളർത്തിയെടുക്കാൻ അദ്ദേഹം അസാധാരണമായ ശ്രമങ്ങൾ നടത്തി. അദ്ദേഹത്തിന്റെ കുടുംബത്തിനും ആരാധകർക്കുമൊപ്പമാണ് എന്റെ ചിന്തകൾ . ഓം ശാന്തി. ” പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
 
            


























 
				
















