കൊച്ചി കപ്പൽ ശാലയിൽ രഹസ്യ ബാലറ്റിലൂടെയുള്ള തിരഞ്ഞെടുപ്പ്

കൊച്ചി , മാർച്ച് 15, 2021

കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന്റെ നിർദേശം അനുസരിച്ച് കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിലെ തൊഴിലാളി യൂണിയനുകളുടെ അംഗത്വ പരിശോധന ഡെപ്യൂട്ടി ചീഫ് ലേബർ കമ്മീഷണറും വരണാധികാരിയുമായ ശ്രീ പി കെ ലൂക്കാസിന്റെ നേതൃത്വത്തിൽ നടക്കും

രഹസ്യ ബാലറ്റിലൂടെ 2021 മാർച്ച് 19 ആം തീയതിയാണ് തിരഞ്ഞെടുപ്പ് നടക്കുക

തിരഞ്ഞെടുപ്പിൽ 20 ശതമാനമോ അതിൽ മുകളിലോ വോട്ടുകൾ ലഭിക്കുന്ന തൊഴിലാളി യൂണിയനുകൾക്ക് മാനേജ്മെന്റ് അംഗീകാരം നൽകുന്നതാണ്

ഈ അംഗീകാരത്തിന് അഞ്ചു വർഷ കാലാവധി ഉണ്ടായിരിക്കുന്നതാണ്

2014 മാർച്ച് 20നാണ് സമാനമായ തിരഞ്ഞെടുപ്പ് നടന്നത്

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടായിരിക്കും തിരഞ്ഞെടുപ്പ് നടക്കുക

രഹസ്യ ബാലറ്റിലൂടെ യുള്ള തിരഞ്ഞെടുപ്പിൽ പങ്കെടുക്കുന്ന തൊഴിലാളി യൂണിയനുകൾ താഴെപ്പറയുന്നവയാണ്

കൊച്ചിൻ ഷിപ്പിയാഡ് എംപ്ലോയിസ് അസോസിയേഷൻ

കൊച്ചിൻ ഷിപ്യാർഡ് എംപ്ലോയീസ് ഫെഡറഷൻ (CITU)

കൊച്ചിൻ ഷിപ്യാർഡ് എംപ്ലോയീസ് ഓർഗനൈസെഷൻ(INTUC)

കൊച്ചിൻ ഷിപ്യാർഡ് എംപ്ലോയീസ് യൂണിയൻ

ഷിപ്യാർഡ് എംപ്ലോയീസ് സംഘ് (BMS).

1.3.2021 ലെ മീറ്റിംഗിന്റെ നടപടിക്രമം അനുസരിച്ച് തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കാൻ എല്ലാ തൊഴിലാളികളും ശ്രദ്ധിക്കണമെന്ന് വരണാധികാരി നിർദ്ദേശം നൽകിയിട്ടുണ്ട്