രമേശ് ചെന്നിത്തലയ്ക്കെതിരെ റിബല്‍ സ്ഥാനാര്‍ഥിയായി മുൻ യൂത്ത് കോണ്‍ഗ്രസ് നേതാവ്

ആലപ്പുഴ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ ഹരിപ്പാട്  റിബല്‍ സ്ഥാനാര്‍ഥി. യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റും   കെ.പി.സി.സി എക്സിക്യൂട്ടീവ് അംഗവുമായിരുന്ന നിയാസ് ഭാരതിയാണ് ചെന്നിത്തലയ്ക്കെതിരെ മത്സര രംഗത്തുള്ളത്.

നിയാസ് വെള്ളിയാഴ്ച നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയിലെ അനീതിയ്ക്കും അസമത്വത്തിനും എതിരെയാണ് തന്റെ  മത്സരമെന്ന് നിയാസ് ഭാരതി വ്യക്തമാക്കി.

പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസമായ വെള്ളിയാഴ്ച അവസാന മണിക്കൂറുകളിലാണ് നിയാസ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്.