*പിണറായി സര്‍ക്കാരിന്റെ 34 കുറ്റകൃത്യങ്ങളുമായി എന്‍ഡിഎ കുറ്റപത്രം

    തിരുവനന്തപുരം: പിണറായി സര്‍ക്കാര്‍ നടത്തിയ അഴിമതികളും ക്രമക്കേടുകളും തുറന്ന് കാട്ടി എന്‍ഡിഎ കുറ്റപത്രം പുറത്തിറക്കി. ശബരിമല മുതല്‍ പിന്‍വാതില്‍ നിയമനം വരെയുള്ള കുറ്റകൃത്യങ്ങളടങ്ങിയ കുറ്റപത്രം കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ പുറത്തിറക്കി.
    ശബരിമലയില്‍ സ്ത്രീകളെ ഒളിച്ചുകടത്തല്‍, സ്വര്‍ണക്കടത്തും ദൂര്‍ത്തും അഴിമതിയും, മാധ്യമങ്ങളെ പുറത്താക്കല്‍, ഏകാധിപതി ഭരണം, പോലീസിന്റെ കൊള്ളയും കൊലയും അതിക്രമങ്ങളും, പോലീസ് സ്റ്റേഷനിലെ കസ്റ്റഡി മരണങ്ങള്‍, രാഷ്ട്രീയ കൊലപാതകങ്ങള്‍, അക്രമങ്ങളും മോഷ്ടാക്കളും നിറഞ്ഞാടി, പോലീസിനെ രാഷ്ട്രീയവത്കരിക്കല്‍, പയ്യന്നൂരിലെ ചിത്രലേഖയ്ക്ക് ഭ്രഷ്ട് കല്‍പിക്കല്‍, ഓഖിയും പ്രളയവും തട്ടിപ്പും, നടുവൊടിച്ച സാമ്പത്തിക പ്രതിസന്ധി, ധൂര്‍ത്തും ആര്‍ഭാടവും, കിഫ്ബിയും പെരുംനുണകളും, ഭവനപദ്ധതിയിലെ മറിമായം, ലൈഫ്മിഷന്‍ അഴിമതി, അഴിമതി നിറഞ്ഞ ഹരിതകേരളം, വിഴിഞ്ഞം തുറമുഖം അടക്കം മുടന്തുന്ന പദ്ധതികള്‍, സ്പ്രിങ്ക്‌ളര്‍ അഴിമതി, കൊറോണയും തകിടം മറിഞ്ഞ പ്രതിരോധ പ്രവര്‍ത്തനവും, നെയ്യാറ്റിന്‍കരയിലെ രാജന്റെ മരണം, ഭൂമി കയ്യേറ്റം, മദ്യശാലകളുടെ മദനോത്സവം, നാണം കെടുത്തിയ മന്ത്രിമാര്‍, സെക്രട്ടേറിയറ്റിലെ ഫയല്‍ കത്തിക്കല്‍, പ്രവാസികളായ പുനലൂരിലെ  സുഗതനും ആന്തൂരിലെ സാജനും രാജനും ആത്മഹത്യ ചെയ്യേണ്ടി വന്നത്,  ജിഷ്ണുപ്രണോയിയുടെ ആത്മഹത്യ, കാര്‍ഷിക മേഖല തകര്‍ത്തത്, തകര്‍ന്നടിഞ്ഞ പൊതുമേഖല, നഷ്ടത്തിലാക്കിയ കെഎസ്ആര്‍ടിസി, സെന്‍കുമാര്‍-ജേക്കബ് തോമസ് എന്നിവരോടുള്ള സര്‍ക്കാര്‍ സമീപനം, പിന്‍വാതില്‍ നിയമനം തുടങ്ങിയവയുടെ യഥാര്‍ത്ഥ്യം തുറന്നുകാട്ടുന്നതാണ് കുറ്റപത്രം.
    മന്ത്രി സദാനന്ദ ഗൗഡ, സംസ്ഥാന പ്രഭാരി സി.പി.രാധാകൃഷ്ണന് നല്‍കിയാണ് പ്രകാശനം നിര്‍വ്വഹിച്ചത്. ബിജെപി സംസ്ഥാന ജനറല്‍സെക്രട്ടറി അഡ്വ.ജോര്‍ജ്ജ് കുര്യന്‍, സംസ്ഥാന സെക്രട്ടറി അഡ്വ.എസ്.സുരേഷ് എന്നിവരും സന്നിഹിതരായിരുന്നു.