ഞങ്ങളുടെ തിരുമേനി തങ്കപ്പനല്ല: പൊന്നപ്പനാ, പൊന്നപ്പന്‍!

പുത്തന്‍കുരിശ് : മെത്രാന്‍മാരെ പള്ളി പൊതു യോഗങ്ങളില്‍ വെച്ച് പുകഴ്ത്തുകയും സുഖിപ്പിച്ച് സംസാരിക്കുകയും ചെയ്യുന്നത് സഭാ ‘പ്രാഞ്ചി’ കളുടെ പൊതു സ്വഭാവമാണ്. സൂര്യന്‍ കിഴക്കുദിച്ച് പടിഞ്ഞാറ് അസ്തമിക്കുകയും ചെയ്യുന്നത് അഭിവന്ദ്യ തിരുമേനി ഉള്ളതുകൊണ്ടാണെന്ന് വരെ പറയുന്ന ആത്മായ പ്രാഞ്ചികളുണ്ട്.

2016 ഡിസംബര്‍ 26 മുതല്‍ 31 വരെ യാക്കോബായ സഭാ ആസ്ഥാനമായ എറണാകുളം പുത്തന്‍ കുരിശില്‍ സുവിശേഷ യോഗം നടന്നു. ഇതോടൊപ്പം വിവിധ പരിപാടികളും നടന്നു. സമാപന ദിവസം നടന്ന ഒരു പരിപാടിയില്‍ നന്ദി പ്രകടനം നടത്തിയത് സഭയിലെ ആത്മായ ട്രസ്റ്റി തമ്പുതുകലനായിരുന്നു. ഒരു ഒന്ന് ഒന്നര പ്രസംഗം! ഉത്തമനായ ഒരു പ്രാഞ്ചി നടത്തുന്ന ഒരു ഒന്ന് ഒന്നര പ്രസംഗമാണ് തുകലന്‍ പുത്തന്‍കുരിശില്‍ നടത്തിയത്. സഭയിലെ സീനിയര്‍ മെത്രാപ്പൊ ലീത്തായും
സുന്നഹദോസിന്റെ സെക്രട്ടറിയുമായ ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്തായ സ്തുതിച്ചു പ്രസംഗിക്കുന്ന വീഡിയോ വിശ്വാസികള്‍ക്കിടയില്‍ വൈറലായിരിക്കയാണ്.

‘ശ്രേഷ്ഠ കാതോലിക്കാ ബാവ കഴിഞ്ഞാല്‍ പരിശുദ്ധ സഭയില്‍ എല്ലാ കാര്യങ്ങള്‍ക്കും നേതൃത്വം നല്‍കുന്നത് സുന്നഹദോസിന്റെ സെക്രട്ടറി കൂടിയായ അഭിവന്ദ്യ ഗ്രിഗോറിയോസ് തിരുമേനിയാണ്: ഞങ്ങള്‍ക്കെന്നും തിരുമേനി പ്രചോദനമാണ്. ഞങ്ങളുടെ കാര്യങ്ങള്‍ക്കും മുന്നിട്ടിറങ്ങുന്നത് അദ്ദേഹമാണ്. ഞങ്ങളൊടൊപ്പം എല്ലാ നല്ല കാര്യങ്ങള്‍ക്കും, എല്ലാ ചീത്ത കാര്യങ്ങള്‍ക്കും തിരുമേനി ഞങ്ങളോടൊപ്പമുണ്ട്. ഞങ്ങള്‍ക്ക് വലിയ സന്തോഷമുണ്ട് തിരുമേനി. ‘

എന്ത് ചീത്തക്കാര്യത്തിനാണ് ഈ അഭിവന്ദ്യന്‍ കൂട്ടുനിന്നതെന്ന് ആ പ്രാഞ്ചി പറയാഞ്ഞത് ഭാഗ്യം.  കൂടെ കിടന്ന വനല്ലേ രാപ്പനി അറിയു.
തമ്പുതുകലന്റെ പ്രസംഗത്തിന്റെ വീഡിയോ കാണുക.