ഇടതു നിലപാടിനൊപ്പം’; ലൗ ജിഹാദ് പ്രസ്താവന തിരുത്തി ജോസ് കെ മാണി

തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഇടതുമുന്നണിയെ പ്രതിരോധത്തിലാക്കിയ ലൗ ജിഹാദ് പ്രസ്താവന തിരുത്തി ജോസ് കെ. മാണി. ഇടതുപക്ഷ നിലപാടിനൊപ്പമാണ് താനും പാര്‍ട്ടിയുമെന്ന് ജോസ് മാധ്യമങ്ങളോടു വിശദീകരിച്ചു. ലൗ ജിഹാദ് നിലവിലുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിച്ചില്ല. സിപിഎം, സിപിഐ നേതാക്കള്‍ പ്രസ്താവന തള്ളിയതിന് പിന്നാലെയായിരുന്നു നിലപാട് മാറ്റം

ജോസ് കെ മാണിയുടെ പരാമര്‍ശത്തെപ്പറ്റി അറിയില്ലെന്ന് പറഞ്ഞ് മുഖ്യമന്ത്രി ഒഴിഞ്ഞുമാറിയപ്പോള്‍ ജോസ് കെ മാണിയെ പിന്‍തുണച്ച് ബിജെപിയും കെസിബിസിയും രംഗത്തെത്തി.  ജോസ് കെ മാണിയുടെ പ്രതികരണം ജാതീയത വളര്‍ത്തുന്നതിന്റെ ഭാഗമാണെന്ന് യുഡിഎഫ് വിമര്‍ശിച്ചു.

ഇടതുപക്ഷനയത്തില്‍ നിന്ന് വ്യതിചലിച്ച് ജോസ് കെ മാണി നടത്തിയ പരാമര്‍ശം മുന്നണിക്ക് ഓര്‍ക്കാപ്പുറത്തേറ്റ് അടിയായി. ലൗജിഹാദിലെ ജോസ് കെ മാണിയുടെ  സംശയങ്ങളേ  കടുത്തഭാഷയിലാണ് കാനം രാജേന്ദ്രന്‍ തള്ളിയത്. എല്‍ ഡി എഫ് നേതാക്കള്‍ എന്താണ് പ്രചരിപ്പിക്കേണ്ടതെന്ന മുന്നറിയിപ്പും കാനംനല്‍കി.

ഏറെക്കാലമായി ഉയര്‍ത്തുന്ന വാദത്തിന് ജോസ് കെ മാണിയില്‍ നിന്ന് കിട്ടിയ പിന്തുണ മുഖ്യമന്ത്രിക്കെതിരെയും സിപിഎമ്മിനെതിരെയും ബിജെപി ആയുധമാക്കി . ജോസിന്റെ പ്രസ്താന ജാതീയത വളര്‍ത്താനാണെന്ന് ആക്ഷേപിച്ച് തിരുവഞ്ചൂര്‍  ഇടതുമുന്നണിയില്‍  എന്തുകൊണ്ട് ആവശ്യമുന്നയിക്കുന്നില്ലെന്ന്  ചോദിച്ചു