തിരുവനന്തപുരം : ‘ലൗ ജിഹാദ്’ സംബന്ധിച്ച് ജോസ് കെ മാണി പ്രകടിപ്പിച്ചത് ക്രൈസ്തവ സമൂഹത്തിന്റെ’ ആശങ്കയാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ പറഞ്ഞു. ക്രൈസ്തവ സമുദായ നേതാക്കൾ മുൻപും ഇക്കാര്യം പറഞ്ഞിട്ടുണ്ട്. സംസ്ഥാന രാഷ്ട്രീയത്തിൽ മുസ്ളീം ലീഗിൻ്റെ അപ്രമാദിത്തമാണുള്ളത്. ഇരു മുന്നണികളെയും മുസ്ലീം ലീഗിൻ്റെ സ്വാധീനം ബാധിച്ചിട്ടുണ്ടെന്നും മുരളീധരൻ പറഞ്ഞു. മാധ്യമങ്ങളോട് ക്കുകയായിരുന്നു അദ്ദേഹം.
ഇരു മുന്നണികളിൽ നിന്നും നീതി കിട്ടിയില്ലെന്ന പരാതി ക്രൈസ്തവ സമൂഹത്തിന് ഉണ്ട്. യുഡിഎഫിന്റെ ഭരണകാലത്ത് സീറ്റുകളും, മന്ത്രി സ്ഥാനവും മുസ്ളിം ലീഗ് വിലപേശി വാങ്ങിയ സാഹചര്യവും ഉണ്ടായിട്ടുണ്ട്. ഈ അപ്രമാദിത്വം കേരളത്തിൽ അനുവദിച്ച് കൊടുക്കണോ എന്ന് ജനങ്ങൾ ചിന്തിക്കണം. കെ.സി.ബി.സിയും ക്രൈസ്തവ സമൂഹവും ഉയർത്തിയ ആശങ്ക തന്നെയാണ് ജോസ് കെ മാണി പങ്ക് വെച്ചത്. കേരളത്തിൽ ഭീകരവാദത്തോട് ചേർന്ന് നിൽക്കാത്തവർ ഈ ആശങ്കയെ ഗൗരവമായി കാണണം. സംസ്ഥാനത്ത് യുഡിഎഫുമായി ബിജെപി സഖ്യമാണെന്ന മുഖ്യമന്ത്രി പിണറായി വിജയൻ്റെ പരാമർശം മലർന്ന് കിടന്ന് തുപ്പലാണെന്നും മന്ത്രി പറഞ്ഞു. തമിഴ്നാട്ടിൽ സഖ്യത്തിൽ ചേരുന്നതിന് പണം വാങ്ങുന്ന പാർട്ടിയാണ് സി പി എം എന്ന് മുഖ്യമന്ത്രിയുടെ അടുത്ത സുഹൃത്തായ നടൻ കമലഹാസൻ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. തമിഴ്നാട്ടിൽ പാർട്ടിയെ തന്നെ വിൽപ്പന ചരക്കാക്കിയ സി പി എം നേതൃത്വത്തിന് ഈ ആരോപണം ഉയർത്താൻ അർഹതയില്ല.
ഇത്തരം വിലകുറഞ്ഞ അഭിപ്രായ പ്രകടനങ്ങൾ അവസാനിപ്പാക്കാനുള്ള മാന്യത ഇനിയെങ്കിലും മുഖ്യമന്ത്രി കാണിക്കണമെന്നും മന്ത്രി പറഞ്ഞു.
 
            


























 
				
















