തിരുവനന്തപുരം: ഇരട്ടവോട്ട് വിഷയവുമായി ബന്ധപ്പെട്ട് നാലുലക്ഷം പേരുടെ വിവരങ്ങള്‍ പ്രതിപക്ഷ നേതാവ് അപ്ലോഡ് ചെയ്തത് സിംഗപ്പുര്‍ ആസ്ഥാനമായ കമ്പനിയുടെ ഐ.പി. അഡ്രസില്‍നിന്നാണെന്ന ആരോപണവുമായി എം.എ. ബേബി.
വ്യക്തിഗത വിവരങ്ങള്‍ അടക്കം ചിത്രങ്ങളോടെ ഇങ്ങനെ വിദേശത്തേക്ക് കൈമാറിയതില്‍ ഗൗരവമായ നിയമപ്രശ്നങ്ങളുണ്ട്. വ്യക്തികളുടെ അനുമതിയോടെ അല്ല പ്രതിപക്ഷ നേതാവ് ഇത്തരത്തില്‍ വിവരങ്ങള്‍ കൈമാറിയതെന്നും എം.എ. ബേബി ആരോപിച്ചു.
ഒരോ നിയോജക മണ്ഡലങ്ങളിലുമുള്ള വിവിധ ബൂത്തുകളില്‍ ചേര്‍ത്ത ഇരട്ടവോട്ടര്‍മാരുടെ വിവരങ്ങളും അതേ വോട്ടര്‍മാരുടെ ഫോട്ടോ ഉപയോഗിച്ച് സമീപ നിയോജകമണ്ഡലങ്ങളിലെ ബൂത്തുകളില്‍ വ്യത്യസ്ത പേരുകളിലും വിലാസങ്ങളിലും വോട്ടര്‍ ഐ.ഡിയിലും ചേര്‍ത്ത വോട്ടര്‍മാരുടെ പേര് വിവരങ്ങളാണ് വെബ്സൈറ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളിലെ 4,34,000 ഇരട്ട വോട്ടര്‍മാരുടെ പട്ടിക ബുധനാഴ്ചയാണ് ഓപ്പറേഷന്‍ട്വിന്‍സ് ഡോട്ട് കോം എന്ന വെബ്സൈറ്റിലൂടെ യു.ഡി.എഫ്. പുറത്തുവിട്ടത്.
 
            


























 
				
















