ചെന്നിത്തല പ്രവര്‍ത്തിക്കുന്നത് ആരോ തയ്യാറാക്കിയ തിരക്കഥ അനുസരിച്ച്: പി സി ചാക്കോ

കൊച്ചി: പാലായിലെ എന്‍സിപി പ്രവര്‍ത്തകര്‍ ഇടതുപക്ഷത്തിനൊപ്പമാണെന്ന് പി സി ചാക്കോ. ഇടതുപക്ഷത്തിന് അനുകൂലമായ സാഹചര്യമാണ് കേരളത്തിലുള്ളത്. ഇവിടെ ഭരണവിരുദ്ധ വികാരമില്ല. മാണി സി കാപ്പനെ ഉപദേശിക്കുന്നത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ്. വോട്ടര്‍പട്ടിക സംബന്ധിച്ച പ്രതിപക്ഷ നേതാവിന്റെ  ആരോപണം തെറ്റാണെന്നും പി സി ചാക്കോ മാധ്യമങ്ങളോട് പറഞ്ഞു.

ആരോ തയാറാക്കിയ തിരക്കഥ പ്രകാരമാണ് പ്രതിപക്ഷ നേതാവ് വരുന്നതും സംസാരിക്കുന്നതും.  കേരളം ഉറങ്ങുമ്പോള്‍  ഉണര്‍ന്നിരിക്കുക അല്ല മറിച് കൂര്‍ക്കം വലിച്ചുറങ്ങുകയാണ് ചെന്നിത്തല ചെയ്യുന്നത്. കേരളത്തില്‍ ഭരണത്തുടര്‍ച്ച ഉണ്ടാകുമെന്നും പി സി ചാക്കോ പറഞ്ഞു.