കഴക്കൂട്ടത്തെ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയോട് 15 ചോദ്യങ്ങളുമായി ഡോ. എസ്.എസ് ലാൽ

    തിരുവനന്തപുരം; തലസ്ഥാനത്തെ ഐടി ന​ഗരമായി കഴക്കൂട്ടത്തെ കാര്യവട്ടം സ്റ്റേഡിയത്തിൽ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയോട് 15 ചോദ്യങ്ങളുമായി കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ഡോ.എസ്.എസ് ലാൽ .
    കായിക രം​ഗത്ത് കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ സംഭാവനയാണ് അങ്ങേയ്ക്ക് ഇന്ന് ആധിത്യം അരുളുന്ന കഴക്കൂട്ടം കാര്യവട്ടത്തെ ​ഗ്രീൻഫീൾഡ് സ്റ്റേഡിയം. 2015 ലെ ദേശീയ ​ഗെയിംസിന് മുന്നോടിയായി അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടേയും, കായിക മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണന്റേയും ഇച്ഛാശക്തിയിൽ നിർമ്മിച്ച സ്റ്റേഡിയം. അവിടേയ്ക്ക് രാജ്യത്തെ പ്രധാനമന്ത്രിയെ ആദരവോടെ സ്വാ​ഗതം ചെയ്യുന്നു.
    അതോടൊപ്പം മലയാളികൾ ഉത്തരം പ്രതീക്ഷിക്കുന്ന 15 ചോദ്യങ്ങളും.

    ആദ്യ ചോദ്യം താങ്കളുടെ സമ്മേളനവേദിയിൽ കുറിച്ച് തന്നെയാണ് ആണ്.

    1.അന്താരാഷ്ട്ര നിലവാരമുള്ള ക്രിക്കറ്റി സ്റ്റേഡിയത്തിനെ രാഷ്ട്രീയയോ​ഗങ്ങളുടെ വേദിയാക്കിയത് ശരിയാണോ ?

    2. നോട്ട് നിരോധനം കേരളത്തിന്റെ സാമ്പത്തിക നിലയെ തകർക്കാൻ കാരണമായെന്ന് അങ്ങ് വിശ്വസിക്കുന്നുണ്ടോ ?

    3.കേരളത്തിലെ സ്വതസിദ്ധമായ മത സൗഹാർദ്ദം തകർക്കുന്നതിന് പൗരത്വ ബിൽ കാരണമായോ ?

    4.കോവിഡ് നിയന്ത്രണത്തിൽ കേന്ദ്ര- കേരള സർക്കാരുകൾക്ക് വീഴ്ച പറ്റിയോ ?

    5.തകരുന്ന ജിഡിപി പുനസ്ഥാപിക്കാൻ എന്ത് നടപടിയാണ് കേന്ദ്ര സർക്കാർ കൈകൊണ്ടത് ?

    6.കേരളത്തിലെ ഐടി വ്യവസായത്തിന് ഉതകുന്ന എന്ത് പദ്ധതിയാണ് മുന്നോട്ട് വെച്ചത് ?

    7.തിരുവനന്തപുരത്തെ സർക്കാർ മെഡിക്കൽ കോളേജിന് എയിംസ് പദവി നൽകാത്തത് എന്ത് കൊണ്ട് ?

    8.തിരുവനന്തപുരത്തെ മെട്രോ റെയിൽ നിർമ്മാണം എന്ത് കൊണ്ട് ആരംഭിച്ചിട്ടേയില്ല ?

    9.അന്താരാഷ്ട്ര നിലവാരമുള്ള ഒരു ആശുപത്രിയെങ്കിലും കേരള തലസ്ഥാനത്ത് നൽകുവാൻ കേന്ദ്ര സർക്കാരിന് കഴിഞ്ഞുവോ ?

    10. കഴക്കൂട്ടം മണ്ഡലത്തിലെ അതി സുന്ദരമായ കായലുകൾ അന്താരാഷ്ട്ര ടൂറിസം നിലവാരമാക്കാൻ എന്ത് നടപടി സ്വീകരിച്ചു ?

    11.തിരുവനന്തപുരത്ത് കേരളത്തിലെ തൊഴിലില്ലാത്ത യുവ ജനതയ്ക്ക് തൊഴിൽ നൽകാൻ എന്ത് പദ്ധതി ആരംഭിച്ചു ?

    12.കേരളത്തിലെ വനിതകൾക്കും പെൺകുട്ടികൾക്കും വിദ്യാഭ്യാസപരവും, സാമൂഹിക പരവുമായി സുരക്ഷിതത്വം ഉറപ്പാക്കുന്ന എന്ത് പദ്ധതി നടപ്പാക്കാനായി ?

    13. വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ നിർമ്മാണ പ്രക്രിയ ഇഴയുന്നതെന്ത് കൊണ്ട് ?

    14. ശബരിമലയ്ക്ക് ദേശീയ തീർത്ഥാടന പദവി നൽകാത്തത് എന്ത് കൊണ്ട് ?

    15. സുപ്രീം കോടതി വിധിയുടെ മറവിൽ സംസ്ഥാന സർക്കാർ അവിടെ ആചാര ലംഘനം നടത്തിയപ്പോൾ അതിനെതിരെ കേന്ദ്രം നിയമനിർമ്മാണം നടത്താത്തത് എന്ത് കൊണ്ട് ?