കണ്ണൂര്‍ മമ്പറത്ത് മുഖ്യമന്ത്രിയുടെ കട്ടൗട്ടിന്റെ തല വെട്ടിയ നിലയില്‍, കേസെടുത്തു

    കണ്ണൂര്‍: കണ്ണൂര്‍ മമ്പറത്ത് മുഖ്യമന്ത്രിയുടെ കട്ടൗട്ട് നശിപ്പിച്ച നിലയില്‍. പിണറായി വിജയന്റെ കട്ടൗട്ടിന്റെ തല ഇന്നലെ രാത്രി വെട്ടി മാറ്റിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ പിണറായി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. നടപടിയെ ശക്തമായി അപലപിക്കുന്നതായി കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ പറഞ്ഞു. ദുഷ്ടമനസ്സുകളാണ് ഇത്ര ബുദ്ധിമുട്ടി ഉയരത്തിലുള്ള ഫ്‌ലക്‌സ് നശിപ്പിച്ചതെന്ന് ജയരാജന്‍ ആരോപിച്ചു.