വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ? ഇങ്ങനെ പരിശോധിക്കാം

    കോട്ടയം: വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്നറിയാന്‍ https://electoralsearch.in/ എന്ന വെബ്‌സൈറ്റില്‍ പരിശോധിക്കാം. https://www.nvsp.in/ എന്ന വെബ്‌സൈറ്റ് വഴിയും പരിശോധിക്കാം. വോട്ടേഴ്‌സ് തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍ ഉപയോഗിച്ചും അല്ലെങ്കില്‍ വോട്ട് ചെയ്യുന്ന ആളിന്റെ പേര്, പ്രായം, അച്ഛന്‍/ ഭര്‍ത്താവിന്റെ പേര്, ജില്ല, മണ്ഡലം എന്നിവ അടിസ്ഥാനമാക്കിയും വോട്ടേഴ്‌സ് ലിസ്റ്റില്‍ പേരുണ്ടോ എന്ന് കണ്ടെത്താം.